Life In Christ - 2024

കത്തോലിക്ക രാഷ്ട്രീയക്കാർ ഭ്രൂണഹത്യക്കും, ദയാവധത്തിനുമെതിരെ പോരാടണം: കർദ്ദിനാൾ മുള്ളർ

പ്രവാചക ശബ്ദം 19-10-2020 - Monday

റോം: കത്തോലിക്കാ രാഷ്ട്രീയക്കാർ ഭ്രൂണഹത്യക്കും, ദയാവധത്തിനുമെതിരെ പോരാടണമെന്ന് വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജെറാള്‍ഡ്‌ മുള്ളര്‍. കാത്തലിക് ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ദയാവധം ജീവനെ ഹനിക്കുന്നതായതിനാൽ അതിനെ അംഗീകരിക്കാൻ സാധിക്കില്ലായെന്നും ഇതിനു സമാനമായി ഭ്രൂണഹത്യയിൽ അമ്മയുടെ ഉദരത്തിലുളള ഗർഭസ്ഥ ശിശുവിനെ കൊല്ലുന്നതിനാൽ അതും അംഗീകരിക്കാൻ സാധിക്കില്ലായെന്ന് കർദ്ദിനാൾ വ്യക്തമാക്കി.

മനുഷ്യജീവന് വലിയ വിലയുണ്ട്. ദയാവധം, ഭ്രൂണഹത്യ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പോരാടാൻ തയ്യാറായാൽ മാത്രമേ ഒരു രാഷ്ട്രീയക്കാരന്, കത്തോലിക്കാ രാഷ്ട്രീയക്കാരൻ എന്ന് സ്വയം വിശേഷിപ്പിക്കാൻ അവകാശം ലഭിക്കുകയുള്ളൂ. തന്റെ ഉദരത്തിലുള്ള മനുഷ്യജീവനെ നശിപ്പിക്കാൻ അമ്മമാർക്കും അവകാശമില്ല. ഏകാധിപത്യ ഭരണത്തിലായാലും, ജനാധിപത്യ ഭരണത്തിലായാലും ജീവനുവേണ്ടി നിലകൊള്ളാനുള്ള ഉത്തരവാദിത്തം കത്തോലിക്കാ രാഷ്ട്രീയക്കാർക്കുണ്ടെന്നും കർദ്ദിനാൾ മുള്ളർ ഓർമിപ്പിച്ചു.

ജീവൻ ദൈവത്തിൽ നിന്ന് വരുന്നതാണെന്ന് വിശ്വാസികൾ പറയുമെങ്കിലും, ജീവൻ ഉപഭോഗവസ്തുവായി കണക്കാക്കേണ്ട ഒന്നല്ലെന്ന് ദൈവത്തിൽ വിശ്വാസമില്ലാത്ത ആളുകൾക്ക് പോലും സ്വന്തം ബുദ്ധിയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുമെന്നും കർദ്ദിനാൾ പറഞ്ഞു. തിരുസഭയിലെ ആനുകാലിക വിഷയങ്ങളിലും പൊതു സമൂഹത്തിൽ ഉയരുന്ന പ്രശ്നങ്ങളിലും ശക്തമായ നിലപാട് പ്രകടിപ്പിക്കുന്ന കർദ്ദിനാൾ ജെറാള്‍ഡ്‌ മുള്ളറുടെ വാക്കുകൾക്ക് പ്രത്യേക പ്രാധാന്യമാണുള്ളത്. ഇതു വരും ദിവസങ്ങളിൽ ചർച്ചയായേക്കുമെന്നാണ് സൂചന.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക