News - 2025
ലണ്ടന്‍ ദേവാലയത്തിലെ കുരിശ് പിഴുതുമാറ്റിയത് മുസ്ലീം യുവാവ്: തീവ്ര നിലപാടിന്റെ ഭാഗമാണോയെന്ന സംശയം ശക്തം
പ്രവാചക ശബ്ദം 23-10-2020 - Friday
ലണ്ടന്‍: പട്ടാപ്പകല്‍ കിഴക്കന്‍ ലണ്ടനിലെ ചാഡ്‌വെല്‍ ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ മുകളില്‍ കയറി ക്രൂശിതരൂപം പിഴുതുമാറ്റിയ പ്രതി അറസ്റ്റില്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18 ഞായറാഴ്ച കുരിശ് ബലപ്രയോഗത്തിലൂടെ പിഴുതെടുത്ത യൂസഫ് അല്‍വാലി എന്ന പത്തൊന്‍പതുകാരനായ മുസ്ലീം യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. പിഴുതുമാറ്റിയ കുരിശ് തെരുവില്‍ വലിച്ചെറിഞ്ഞത് ലണ്ടനില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവവിരുദ്ധതയുടെ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. താന്‍ ധരിച്ചിരുന്ന കോട്ട് കുരിശിന്റെ മുകളില്‍ തൂക്കി തന്റെ സര്‍വ്വശക്തിയുമുപയോഗിച്ച് കുരിശ് ഇളക്കി മാറ്റുവാന്‍ ശ്രമിക്കുന്ന യുവാവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അതേസമയം കുരിശ് പിഴുതുമാറ്റിയത് തീവ്ര നിലപാടിന്റെ ഭാഗമാണോയെന്ന സംശയം ബലപ്പെടുകയാണ്.
മുന്‍പ് ബാസില്‍ഡോണില്‍ താമസിച്ചിരുന്ന യുവാവിന് ഇപ്പോള്‍ കൃത്യമായ താമസസ്ഥലമില്ല. തന്റെ പേരും, വിലാസവും മാത്രമാണ് യുവാവ് വെളിപ്പെടുത്തിയിട്ടുള്ളു എന്നാണ് പുറത്തുവരുന്ന വിവരം. കുറ്റകരമായ നാശനഷ്ടം വരുത്തിയെന്ന കുറ്റമാണ് ആദ്യം ചാര്‍ജ്ജ് ചെയ്തതെങ്കിലും, ബാര്‍ക്കിംഗ്സൈഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മതവിദ്വേഷം മൂലം കുറ്റകരമായ നാശനഷ്ടമുണ്ടാക്കി എന്ന കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. അതേസമയം പോലീസ് രേഖകളില്‍ ഇതിനെ തീവ്രവാദ ആക്രമണമായിട്ട് പരാമര്‍ശിക്കുന്നില്ലെങ്കിലും, പ്രദേശവാസികളില്‍ പലരും ഈ കുറ്റകൃത്യത്തെ ഭീകരാക്രമണമായിട്ട് തന്നെയാണ് കണക്കാക്കുന്നത്. ലണ്ടന്റെ കിഴക്കുഭാഗത്ത് വളര്‍ന്നുവരുന്ന മതതീവ്രവാദത്തിലുള്ള ആശങ്കയും പ്രദേശവാസികള്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതില്‍ നന്ദിയുണ്ടെന്നു ഹീത്ത് ബാപ്റ്റിസ്റ്റ് ചര്‍ച്ച് പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. കുറ്റാരോപിതനായ വ്യക്തിയോട് അനുകമ്പാപൂര്‍വ്വമായ നിലപാടാണ് സഭയ്ക്കുള്ളതെങ്കിലും, പകല്‍ വെളിച്ചത്തില്‍ ദേവാലയത്തിന്റെ മുകളില്‍ കയറി കുരിശ് പിഴുതുമാറ്റിയത് മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം നടപ്പിലാക്കിയതാണെന്ന് തന്നെയാണ് അനുമാനിക്കപ്പെടുന്നത്. ലണ്ടനില്‍ ക്രൈസ്തവ വിരുദ്ധതയിലൂന്നിയ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇതില്‍ ഇസ്ലാമിക തീവ്രവാദത്തില്‍ ആകൃഷ്ടരാവുന്ന മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതും ആശങ്കക്ക് കാരണമായിട്ടുണ്ട്. കുറ്റാരോപിതനായ വ്യക്തി റിമാന്‍ഡിലാണിപ്പോള്‍. നവംബര്‍ 18-ന് സ്നെയേഴ്സ്ബ്രൂക്ക് ക്രൌണ്‍ കോടതിയില്‍വെച്ചായിരിക്കും യൂസഫ് അല്‍വാലിയുടെ അടുത്ത വിചാരണ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക