India - 2024

സാമ്പത്തിക സംവരണം എതിര്‍ക്കുന്നത് തികച്ചും വിരോധാഭാസം: ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍

പ്രവാചക ശബ്ദം 28-10-2020 - Wednesday

കോട്ടയം: നിലവിലുള്ള സംവരണ വ്യവസ്ഥയില്‍ യാതൊരു കുറവും വരുത്താതെ സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം നല്‍കുന്നതിനെ എതിര്‍ക്കുന്നത് തികച്ചും വിരോധാഭാസമാണെന്ന് ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. ദളിതര്‍ക്കും അധഃസ്ഥിതര്‍ക്കും ഒഴികെ മറ്റൊരു സമുദായത്തിനും പിന്നാക്കാവസ്ഥ നിലനില്‍ക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഏതൊരു സമുദായത്തിലെയും സാമ്പത്തികമായി പിന്നാക്കം നിലനില്‍ക്കുന്നവര്‍ക്ക് ആയിരിക്കണം സംവരണം ലഭിക്കേണ്ടതെന്നും ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അഡ്വ.പി.പി. ജോസഫ് അഭിപ്രായപ്പെട്ടു. അഡ്വ.പി.പി. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അനില പീറ്റര്‍, ജസിലാല്‍ റംസാഗി, ജോര്‍ജ് മന്നാകുളത്തില്‍, പി.എസ്. കുര്യാക്കോസ്, ജിജി പേരകശേരി, ഹെന്‍റി ജോണ്‍, എച്ച്.പി. ഷാബു, ജോര്‍ജുകുട്ടി കുന്നേല്‍, ലാലി ഇളപ്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »