India - 2024

തീവ്രവാദത്തിനെതിരെ പ്രാര്‍ത്ഥനായജ്ഞവുമായി ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സില്‍

സ്വന്തം ലേഖകന്‍ 25-04-2019 - Thursday

കോട്ടയം: ഭീകരതയ്ക്കും കൂട്ടക്കുരുതിക്കുമെതിരേ ഗ്ലോബല്‍ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നാളെ കോട്ടയം ഗാന്ധിസ്‌ക്വയറില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തും. ശ്രീലങ്കയില്‍ ഐഎസ് ഭീകരര്‍ നടത്തിയ കൂട്ടക്കുരുതി ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതും കേരളത്തിലെ ക്രൈസ്തവരില്‍ ആശങ്ക ജനിപ്പിക്കുന്നതുമാണെന്നും കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകള്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ആശങ്കയ്ക്ക് അറുതിവരുത്തണമെന്നു കൗണ്‍സില്‍ ആവശ്യപ്പെട്ടു.

യോഗത്തില്‍ സെക്രട്ടറി ജനറല്‍ അഡ്വ. പി.പി. ജോസഫ് അധ്യക്ഷത വഹിച്ചു. ബിനു ചാക്കോ, ജിജി പേരകശേരി, ജോര്‍ജ് മാത്യു മണക്കുളത്തില്‍, അനില പീറ്റര്‍, ഡെന്‍സില്‍ ബ്രാങ്കോ, സജി നൈനാന്‍, അലക്‌സ് അരയത്ത് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »