India - 2024

ഗുജറാത്തി എഴുത്തുകാരനായ സ്പാനിഷ് ജെസ്യൂട്ട് വൈദികന്‍ ഫാ. കാര്‍ലോസ് അന്തരിച്ചു

10-11-2020 - Tuesday

അഹമ്മദാബാദ്: സ്‌പെയിന്‍ സ്വദേശിയും പ്രമുഖ ഗുജറാത്തി എഴുത്തുകാരനുമായ ഫാ. കാര്‍ലോസ് ഗോണ്‍സാലസ് വാലസ് അന്തരിച്ചു. സ്‌പെയിനിലായിരുന്നു അന്ത്യം. ഗുജറാത്ത് സര്‍വകലാശാലയില്‍ അനേകം വര്‍ഷം ഗണിതശാസ്ത്ര അധ്യാപകനായിരുന്ന അദ്ദേഹം ഗുജറാത്തി ഭാഷയില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഫാ. വാലസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും അനുശോചിച്ചു.

"ഫാ. വാലസ് പലർക്കും, പ്രത്യേകിച്ച് ഗുജറാത്തിൽ തന്നെ പ്രിയങ്കരനായിരുന്നു. ഗണിതം, ഗുജറാത്തി സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം വ്യത്യസ്തനായി. സമൂഹത്തെ സേവിക്കുന്നതിലും അദ്ദേഹത്തിന് അതിയായ അഭിനിവേശമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സങ്കടമുണ്ട്. ആത്മാവു സമാധാനത്തില്‍ വിശ്രമം കൊള്ളട്ടെ". മോദി ട്വീറ്റ് ചെയ്തു.

1925 നവംബര്‍ നാലിന് ഈശോസഭ വൈദികനായ ഫാ. വാലസ് സ്‌പെയിനിലെ ലോഗ്രോനോയിലാണു ജനിച്ചത്. പതിനഞ്ചാം വയസില്‍ മിഷ്ണറി പ്രവര്‍ത്തനത്തിനായി ഇന്ത്യയിലെത്തി. മദ്രാസ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫാ. വാലസ് 1960ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ ഗണിതശാസ്ത്ര അധ്യാപകനായി. നിത്യതയിലേക്ക് യാത്രയായപ്പോള്‍ 95 വയസ്സുണ്ടായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »