India - 2025
കെസിവൈഎം സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
പ്രവാചക ശബ്ദം 14-11-2020 - Saturday
കോട്ടയം: കെസിവൈഎം സംസ്ഥാന കലോത്സവം ഉത്സവ് 2020 യുടെ ലോഗോ പ്രകാശനം ചെയ്തു. സംവിധായകനും തിരക്കഥാകൃത്തുമായ ജോണ്‍ പോളാണ് ലോഗോ പ്രകാശനം ചെയ്തത്. 32 രൂപതകളിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചു നാളെ മുതല്‍ ഡിസംബര്‍ 15 വരെയാണ് കലാസാഹിത്യ മത്സരങ്ങള്‍ നടക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ആയിരിക്കും മത്സരങ്ങള്‍ നടത്തുന്നത്. ഇരിഞ്ഞാലക്കുട രൂപതാംഗം സെന്റോയാണ് ലോഗോ രൂപകല്പന ചെയ്തത്. സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു അധ്യക്ഷതവഹിച്ചു. സംസ്ഥാന ഡയറക്ടര്‍ സ്റ്റീഫന്‍ തോമസ് ചാലക്കര, സെക്രട്ടറി അനൂപ് പുന്നപ്പുഴ, അഖില്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കലോത്സവത്തിന് സംസ്ഥാന ഭാരവാഹികളായ ക്രിസ്റ്റി ചക്കാലക്കല്‍, ലിമിന ജോര്‍ജ്, ജെയ്‌സണ്‍ ചക്കേടത്ത്, ഡെനിയ സിസി ജയന്‍, സിബിന്‍ സാമുവല്‍, അബിനി പോള്‍, ലിജീഷ് മാര്‍ട്ടിന്‍, സിസ്റ്റര്‍ റോസ്‌മെറിന്‍ എന്നിവര്‍ നേതൃത്വം നല്‍കും.