News - 2024

ഹെയ്തിയില്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക മിഷ്ണറി വൈദികന്‍ മോചിതനായി

പ്രവാചക ശബ്ദം 16-11-2020 - Monday

പോര്‍ട്ട്‌ അവു പ്രിന്‍സ്: കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയിലെ ഡെല്‍മാസിലെ ഗ്രേറ്റ് റാവിന്‍ മേഖലയില്‍ നിന്നും ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഷിയൂട്ട് മിഷണറി (സി.ഐ.സി.എം) വൈദികനായ ഫാ. സില്‍വൈന്‍ റൊണാള്‍ഡ് മോചിതനായി. നവംബര്‍ 13ന് രാത്രി 10 മണിയോടെയാണ് വൈദികന്‍ മോചിക്കപ്പെട്ടതെന്ന് ഹെയ്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. സില്‍വൈന്റെ മോചനത്തിനായി 50,00,000 ഗോര്‍ഡ്സ് ആവശ്യപ്പെട്ടിരുന്നു. മോചനത്തിന് ഹെയ്തി റിലീജിയസ് കോണ്‍ഫറന്‍സ് സമിതി ശക്തമായ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

“ദയവായി ഫാ. സില്‍വൈനെ മോചിപ്പിക്കൂ” എന്ന തലക്കെട്ടോടെ സമിതി പുറത്തുവിട്ട പ്രസ്താവനയില്‍, അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് ആഹ്വാനം നല്‍കിയിരിന്നു. തട്ടിക്കൊണ്ടുപോയവര്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസസഭയുടെ ഭവനത്തില്‍ താമസിച്ചു വരികയായിരുന്നു ഫാ. സില്‍വൈനെ നവംബര്‍ 10നാണ് തട്ടിക്കൊണ്ടു പോയത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »