News - 2025
യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധത? അഞ്ഞൂറിലേറെ അക്രമങ്ങൾ ഉണ്ടായതായി റിപ്പോര്‍ട്ട്
പ്രവാചക ശബ്ദം 20-11-2020 - Friday
റോം: കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ ക്രൈസ്തവർക്കെതിരെ അഞ്ഞൂറിലേറെ അക്രമങ്ങൾ ഉണ്ടായതായി യൂറോപ്യൻ സുരക്ഷ - സഹകരണ സംഘടന (ഒ.എസ്.സി.ഇ). അക്രമസംഭവങ്ങളിൽ കത്തോലിക്കാ വൈദികരെ കയ്യേറ്റം ചെയ്തതും ക്രൈസ്തവ ദേവാലയങ്ങൾ അഗ്നിയ്ക്കിരയാക്കിയതും സക്രാരികളിൽ നിന്നും വിശുദ്ധ കുർബാന മോഷ്ടിച്ചതും കന്യകാമറിയത്തിന്റെ ചിത്രം നശിപ്പിച്ചതും ഗർഭിണികളുടെ കൗൺസലിംഗ് സെന്റർ അലങ്കോലപ്പെടുത്തിയതും ഉൾപ്പെടുന്നു. മതവെറിയുടെ പേരിലുള്ള അക്രമങ്ങൾ ഏറ്റവും കൂടുതൽ ഉണ്ടായത് ഫ്രാൻസിലാണ്. രാജ്യത്തുണ്ടായ 144 ആകമണങ്ങളിൽ ഭൂരിഭാഗവും കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെയായിരുന്നു.
ജർമ്മനിയിൽ 81, സ്പെയിനിൽ 75, ഇറ്റലിയിൽ 70 എന്നിങ്ങനെയാണ് ഇതര സംഭവങ്ങൾ. ഒഎസ്.സി.ഇയുടെ കണക്കുകള്‍ പ്രകാരം യൂറോപ്പിൽ ആകെയുണ്ടായ ഇത്തരം 595 സംഭവങ്ങളിൽ 459 എണ്ണം സ്ഥാപനങ്ങൾക്കെതിരെയുള്ളതായിരുന്നെങ്കിൽ 80 എണ്ണം ആളുകൾക്കെതിരെയുള്ള കയ്യേറ്റങ്ങളായിരുന്നു. ഈ കണക്കുകളിൽ നാലിലൊന്നും പരിശുദ്ധ സിംഹാസനത്തിൽ നിന്നു തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്. അന്താരാഷ്ട്ര സഹിഷ്ണുതാദിനമായ നവംബര്‍ 16നാണ് വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ക്രൈസ്തവ വിശ്വാസത്തിന്റെ വിളനിലമായിരിന്ന യൂറോപ്പില്‍ ക്രൈസ്തവ വിരുദ്ധത വ്യാപിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് നേരത്തെയും പുറത്തുവന്നിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക