India - 2024

ബഹുസ്വരത സംരക്ഷിക്കുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യം: കര്‍ദ്ദിനാള്‍ ആലഞ്ചേരി

പ്രവാചക ശബ്ദം 12-12-2020 - Saturday

തിരുവനന്തപുരം: ഭാരതത്തിന്റെ മുഖമുദ്രയായ ബഹുസ്വരത സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നേതാക്കളാണ് രാജ്യത്തിന് ആവശ്യമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരുവനന്തപുരത്ത് രാജ്ഭവനില്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള രചിച്ച 'ജസ്റ്റിസ് ഫോര്‍ ഓള്‍, പ്രജുഡീസ് ടു നണ്‍'' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കി പുസ്തകം പ്രകാശനം ചെയ്തു.

ബഹുസ്വരത അംഗീകരിക്കപ്പെടുകയും നിരന്തരം പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ സാധിക്കൂ എന്നും മാര്‍ ആലഞ്ചേരി പറഞ്ഞു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയും തങ്ങളുടെ സവിശേഷമായ പ്രവര്‍ത്തനശൈലിമൂലം ജനങ്ങളുടെ സ്‌നേഹാദരവുകള്‍ പിടിച്ചുപറ്റിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »