India - 2025
'മക്കളുടെ എണ്ണം നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കാനുള്ള നീക്കം സംശയാസ്പദം'
പ്രവാചക ശബ്ദം 14-12-2020 - Monday
കൊച്ചി: മക്കളുടെ എണ്ണം നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കാനുള്ള ചില വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്ന് കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്. കുടുംബാസൂത്രണം എന്നത് കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നത് മാത്രമാണെന്ന കാഴ്ചപ്പാടു തന്നെ മാറേണ്ടതാണ്. എത്ര മക്കള്‍ വേണമെന്ന കാര്യം ദമ്പതികള്‍ക്കു തീരുമാനിക്കാമെന്നും കര്‍ശന ഉപാധികളോടെ ജനസംഖ്യാ നിയന്ത്രണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതായി അറിയുന്ന സത്യവാങ്മൂലത്തെ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.