India - 2024

ദളിത് ക്രൈസ്തവരുടെ ഉന്നമനത്തില്‍ മികച്ച ചുവടുവയ്പ് നടത്താന്‍ കെസിബിസിക്കു കഴിഞ്ഞതായി കര്‍ദ്ദിനാള്‍ ക്ലീമിസ് ബാവ

19-12-2020 - Saturday

തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭ നടപ്പാക്കിവരുന്ന ദളിത് പോളിസിയിലൂടെ ദളിത് ക്രൈസ്തവരുടെ ഉന്നമനത്തില്‍ മികച്ച ചുവടുവയ്പ് നടത്താന്‍ കെസിബിസിക്കു കഴിഞ്ഞതായി മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. കെസിബിസി എസ്സി, എസ് ടി, ബിസി കമ്മീഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സിംഫണി ആര്‍ട്‌സിന്റെ ഉദ്ഘാടനം പട്ടം തിരുസന്നിധിയില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ് സി,എസ് ടി, ബിസി കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത സഹായ മെത്രാനുമായ ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ചെയ്യുന്ന സേവനങ്ങള്‍ ദളിത് ക്രൈസ്തവരുടെ ഉന്നമനത്തിന് ഏറെ സഹായകരമാണ്.

കലാവാസനയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന സിംഫണി ആര്‍ട്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ സേവനങ്ങളും പ്രശംസനീയമാണെന്നു കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ബിഷപ്പുമാരായ മാര്‍ ജേക്കബ് മുരിക്കന്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, എസ്എച്ച് കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അല്‍ഫോന്‍സാ തോട്ടുങ്കല്‍, കെസിബിസി എസ്സി,എസ് ടി, ബിസി കമ്മീഷന്‍ സെക്രട്ടറി ഫാ. ഡി.ഷാജികുമാര്‍, ഡിസിഎംഎസ് ഡയോസിഷന്‍ ഡയറക്ടര്‍ ഫാ.ജോണ്‍ അരീക്കല്‍, പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ജനറല്‍ സെക്രട്ടറി എന്‍. ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു.


Related Articles »