News - 2024

പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള പാപ്പയുടെ 'ഊര്‍ബി ഏത്ത് ഓര്‍ബി' ആശീര്‍വാദം ഇന്ന്‍: പ്രവാചകശബ്ദത്തില്‍ തത്സമയം

പ്രവാചക ശബ്ദം 25-12-2020 - Friday

വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ തിരുപിറവിയുടെ സ്മരണയില്‍ ലോകം ഇന്നു ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ പൂര്‍ണ്ണ ദണ്ഡവിമോചനത്തിന് വിശ്വാസികള്‍ക്ക് ഇന്നു അവസരം. ക്രിസ്തുമസ് ദിനമായ ഇന്ന് 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ത്ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശത്തിന് ശേഷമുള്ള അപ്പസ്തോലികാശീര്‍വ്വാദം സഭ നിഷ്ക്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ക്കനുസൃതമായി സ്വീകരിക്കുന്നവര്‍ക്കാണ് പൂര്‍ണ്ണ ദണ്ഡ വിമോചനം ലഭിക്കുക. വത്തിക്കാന്‍ സമയം ഇന്ന് ഉച്ചയ്ക്കു 12 മണിക്ക്, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30നാണ് പാപ്പ സന്ദേശവും ആശീര്‍വ്വാദവും നല്‍കുക.

പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുന്നുണ്ട്. ലഘുപാപം ഉള്‍പ്പടെയുള്ള എല്ലാ പാപാവസ്ഥകളിലും നിന്നു വിട്ടുനില്ക്കുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും പാപ്പായുടെ നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇന്നു ദണ്ഡവിമോചനം ലഭിക്കുക. നേരിട്ടു പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ റേഡിയോ ടെലിവിഷന്‍ മാധ്യമങ്ങളിലൂടെയും ഇതര ആധുനിക വിനിമയ സംവിധാനങ്ങളിലൂടെയും പൂര്‍ണ്ണദണ്ഡവിമോചനം പ്രാപിക്കാവുന്നതാണെന്ന് പരിശുദ്ധ സിംഹാസനം വ്യക്തമാക്കിയിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »