Events - 2024
ഷെഫീൽഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വണക്കമാസ സമാപനവും പാച്ചോർ നേർച്ചയും സെന്റ് പാട്രിക്സ് പള്ളിയിൽ
ബാബു ജോസഫ് 28-05-2016 - Saturday
ഷെഫീൽഡ് കാത്തലിക്ക് കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 1 മുതൽ വിവിധ ഭവനങ്ങളിലായി റവ.ഫാ .ബിജു കുന്നക്കാട്ടിന്റെ ആത്മീയ നേതൃത്വത്തിൽ നടന്നുവരുന്ന പരിശുദ്ധ ദൈവമാതാവിന്റ വണക്കമാസം ആചരണം 31ന് സെന്റ് പാട്രിക്സ് പള്ളിയിൽ (BARNSLEY ROAD, S5 0QF) പ്രത്യേക വിശുദ്ധ കുർബാനയോടും, പാച്ചോർ നേർച്ചയോടും കൂടി സമാപിക്കും. ധാരാളം ആളുകളാണ് ഓരോ ഭവനങ്ങളിലും നടക്കുന്ന വണക്കമാസ പ്രാർത്ഥനകളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയോട് മാദ്ധ്യസ്ഥം അപേക്ഷിക്കുന്നത്. 31 ന് വൈകിട്ട് 7മണിക്ക് ജപമാലയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. 7.30 ന് വി.കുർബാന.തിരുക്കർമങ്ങളിൽ പങ്കെടുത്ത് പരിശുദ്ധ അമ്മയോട് പ്രാർത്ഥനാസഹായം തേടുന്നതിന് ചാപ്ലയിൻ ഫാ ബിജു കുന്നക്കാട്ട് ഏവരെയും ക്ഷണിക്കുന്നു.