India - 2024

ജെസ്‌നയുടെ തിരോധാനത്തില്‍ അടിയന്തര ഇടപെടല്‍ വേണം: പിതാവ് പ്രധാനമന്ത്രിയുടെ സഹായം തേടി

പ്രവാചക ശബ്ദം 21-01-2021 - Thursday

കോട്ടയം: ജെസ്‌ന മരിയ ജെയിംസി(20)ന്റെ തിരോധാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി മുൻ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി വഴി പ്രധാനമന്ത്രിക്ക് നല്‍കും. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛന്‍ പറഞ്ഞു. അടിയന്തരമായി കത്ത് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിക്കാമെന്നും നരേന്ദ്രമോദിയെ വ്യക്തിപരമായി വിവരം അറിയിക്കാമെന്നും മാര്‍ മാത്യു അറയ്ക്കല്‍ ഉറപ്പുനല്‍കി.

ജെസ്നയുടെ തിരോധാനത്തിനു പിന്നിലെ കാരണം കണ്ടെത്തിയതായി പൊലീസ് കഴിഞ്ഞിടയ്ക്ക് സൂചന നൽകിയിരുന്നു. പൊലീസ് കഴിഞ്ഞിടയ്ക്ക് സൂചന നൽകിയിരുന്നു. ജെസ്ന തമിഴ്നാട്ടിലേക്കാണ് പോയതെന്നും ജീവിച്ചിരിപ്പുണ്ടെന്നു അനൗദ്യോഗിക വിവരങ്ങളാണ് പുറത്തുവന്നത്.


Related Articles »