Meditation. - May 2024

പ്രാര്‍ത്ഥന- ബലഹീനരുടെ ശക്തിയും ബലവാന്‍മാരുടെ ബലഹീനതയും

സ്വന്തം ലേഖകന്‍ 29-05-2020 - Friday

"നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ട വിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവു തന്നെ നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു" (റോമാ 8:26).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: മെയ് 29

ഈ ലോകത്തിലെ മനുഷ്യന്റെ നിലനില്‍പ്പിന്റെ നിര്‍മ്മാണ പദാര്‍ത്ഥവും അതേ സമയം ദൈവത്തിന്റെ ചിന്തയുടെയും, അവിടുത്തെ രഹസ്യങ്ങളുടേയും, അവന്റെ പദ്ധതികളുടേയും മുന്നില്‍ സമര്‍പ്പിക്കുന്ന യാചനയെന്നും പ്രാര്‍ത്ഥനയെ വിശേഷിപ്പിക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവിടുത്തെ ഇഷ്ടത്തിന്റേയും കരുണയുടേയും നീരുറവയില്‍ നിന്നുമുള്ള പാനം ചെയ്യലാണ് പ്രാര്‍ത്ഥന. ബലഹീനനായ മനുഷ്യന് ജീവിതം നല്‍കുന്ന പരീക്ഷണങ്ങളെ അതിജീവിക്കുവാന്‍ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണ്.

നന്മയ്ക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ സ്ഥിരോത്സാഹം കൈവരിക്കുവാന്‍ പ്രാര്‍ത്ഥന ഒഴിവാക്കാന്‍ പറ്റാത്തതാണ്; ബലഹീനര്‍ക്ക് പ്രാര്‍ത്ഥന ഒരു ശക്തിയാണ്, അതേ സമയം ശക്തരുടെ ബലഹീനതയുമാണ് പ്രാര്‍ത്ഥന. ഇത് തന്നെയാണ് അപ്പോസ്‌തോലനായ പൗലോസ് പറയുന്നത്: "നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ട വിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവു തന്നെ നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു" (റോമാ 8:26).

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, റോം, 23.5.79).

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »