India - 2024

ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി സഭകള്‍ ഒന്നായി രംഗത്തിറങ്ങണം: മാര്‍ അപ്രേം മെത്രാപ്പോലീത്ത

പ്രവാചക ശബ്ദം 31-01-2021 - Sunday

തൃശൂര്‍: ക്രൈസ്തവ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നും അവകാശസംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി പോരാടാന്‍ സഭകള്‍ ഒന്നായി രംഗത്തിറങ്ങണമെന്നും മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാടുനിന്നു തിരുവനന്തപുരത്തേക്കു നടത്തുന്ന അവകാശ സംരക്ഷണ യാത്രയ്ക്കു തൃശൂരില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, മാര്‍ യുഹന്നാന്‍ മിലിത്തിയോസ്, മാര്‍ ഔഗിന്‍ കുര്യാക്കോസ് എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശ സമത്വത്തിനു വേണ്ടിയുള്ള സമരമാണിതെന്നു ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് പറഞ്ഞു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍, ജാഥാ കോ ഓര്‍ഡിനേറ്റര്‍ റവ. എ. ആര്‍. നോബിള്‍, ഫാ. സണ്ണി കൂള, ഫാ. സൈമണ്‍ ഇല്ലിച്ചുവട്ടില്‍, റവ. സിറില്‍ ആന്റണി ഫാ. സ്‌കറിയ ചീരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജാഥ ഫെബ്രുവരി മൂന്നിനു തിരുവനന്തപുരത്തു സമാപിക്കും


Related Articles »