India - 2025

വിശുദ്ധ ചാവറ പിതാവ് തലമുറകള്‍ക്കു വഴികാട്ടിയായ പുണ്യാത്മാവ്: പ്രഫ.എം. കെ. സാനു

12-02-2021 - Friday

കൊച്ചി: തലമുറകള്‍ക്കു വഴികാട്ടിയായി ഇന്നും തിളങ്ങുന്ന പുണ്യാത്മാവാണു വിശുദ്ധ ചാവറ പിതാവെന്നു പ്രഫ.എം. കെ. സാനു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിച്ച 216ാ മതു ചാവറ ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെട്ട വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി ചാവറ പിതാവ് പ്രയത്നിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിഎംഐ വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരി അധ്യക്ഷത വഹിച്ചു.

തിരക്കഥാകൃത്ത് ജോണ്‍പോള്‍, സിഎംസി എറണാകുളം പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ശുഭ മരിയ, സിഎംഐ സാമൂഹ്യസേവന വിഭാഗം ജനറല്‍ കൗണ്‍സിലര്‍ ഫാ. ബിജു വടക്കേല്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, ചാവറ മീഡിയ ഹൗസ് ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, ഫാ. മാത്യു കിരിയാന്തന്‍, ജോണ്‍സണ്‍ സി. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.


Related Articles »