India - 2024

126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍

പ്രവാചക ശബ്ദം 14-02-2021 - Sunday

മാരാമണ്‍: 126ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഇന്നു മുതല്‍ 21 വരെ പമ്പാ മണല്‍ പുററത്ത് തയാറാക്കിയ പന്തലില്‍ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. റവ. ഡോ.റോജര്‍ ഗെയ്ക് വാദ് (ഗുഹാവത്തി) വചനസന്ദേശം നല്കും.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടുള്ള ഇക്കൊല്ലത്തെ കണ്‍വെന്‍ഷന്റെ യോഗത്തിന് 200 പേര്‍ക്ക് മാത്രമാണ് പന്തലിലേക്ക് പ്രവേശനം. നാളെ മുതല്‍ രാവിലെ 10നും വൈകുന്നേരം അഞ്ചിനു പൊതുയോഗങ്ങള്‍ ഉണ്ടാകും. ബൈബിള്‍ ക്ലാസുകള്‍ രാവിലെ മണല്പ്പുറത്തു നടക്കും. വ്യാഴം മുതല്‍ വൈകുന്നേരം നാലിന് യുവവേദി യോഗങ്ങളും ഉണ്ടാകും. ബുധനാഴ്ച രാവിലെ പത്തിന് എക്യുമെനിക്കല്‍ യോഗത്തില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യസന്ദേശം നല്കും.


Related Articles »