India - 2025
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു
പ്രവാചക ശബ്ദം 06-03-2021 - Saturday
കൊച്ചി: സീറോ മലബാര്‍ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി കോവിഡ് 19 പ്രതിരോധ വാക്സിൻ സ്വീകരിച്ചു. കൊച്ചിയിലെ ലിസ്സി ആശുപത്രിയിലെത്തിയാണ് കർദ്ദിനാൾ കോവിഡ് വാക്സിനെടുത്തത്. കര്‍ദ്ദിനാളിനൊപ്പം ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിലും പ്രതിരോധ കുത്തിവയ്പ്പെടുത്തു. ആരോഗ്യമേഖലയെ പ്രശംസിച്ച കർദ്ദിനാൾ സഭയ്ക്ക് എല്ലാ മുന്നണികളോടും തുറന്ന മനോഭാവമാണെന്നു പറഞ്ഞു.
ഓരോരുത്തരുടെയും നയ പരിപാടികൾ അനുസരിച്ച് ജനങ്ങൾ പ്രതികരിക്കും. സഭയുടെ ആവശ്യങ്ങൾ മുന്നണികളെ അറിയിച്ചിട്ടുണ്ട്. അതൊക്കെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എല്ലാ സർക്കാരുകൾക്കും വീഴ്ചകളും വിജയങ്ങളും ഉണ്ടാകുമെന്നും ജനങ്ങൾ വിലയിരുത്തട്ടേയെന്നും ആലഞ്ചേരി അഭിപ്രായപ്പെട്ടു. പിന്തുണ ആവശ്യപ്പെട്ട് എല്ലാ മുന്നണികളും സഭ നേതൃത്വത്തെ സമീപിച്ചുവെന്നും നാടിന്റെ വികസനം മുൻനിർത്തി ചില ആവശ്യങ്ങൾ രാഷ്ട്രീയ നേതൃത്വത്തെ കെസിബിസി അറിയിച്ചിട്ടുണ്ടെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക