India - 2025
പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി മന്ദിരത്തിന്റെ ആശീര്‍വാദം ഇന്ന്
പ്രവാചക ശബ്ദം 17-03-2021 - Wednesday
ആലുവ: പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് ഫിലോസഫി ആസ്ഥാന മന്ദിരത്തിന്റെ ആശീര്‍വാദവും ഉദ്ഘാടനവും ഇന്ന് മൂന്നിന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിക്കും. കെആര്‍എല്‍സിബിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ ഫലക പ്രകാശനം നിര്‍വഹിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, സുല്‍ത്താന്‍ ബത്തേരി ബിഷപ്പ് ജോസഫ് മാര്‍ തോമസ്, മംഗലപ്പുഴ സെമിനാരി റെക്ടര്‍ ഡോ. സെബാസ്റ്റ്യന്‍ തോമസ് പാലമൂട്ടില്‍, കാര്‍മല്‍ഗിരി സെമിനാരി റെക്ടര്‍ ഡോ. ചാക്കോ പുത്തന്‍പുരക്കല്‍, നഗരസഭാ കൗണ്‍സിലര്‍ ഗെയില്‍സ് ദേവസി പയ്യപ്പിള്ളിഎന്നിവര്‍ പ്രസംഗിക്കും. പ്രസിഡന്റ് ഡോ. ടോമി പോള്‍ കക്കാട്ടുതടത്തില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. ജോസഫ് ജോയി അറയ്ക്കല്‍ നന്ദിയും പറയും.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക