News - 2025
തെക്കന്‍ നൈജീരിയയില്‍ ആയുധധാരികള്‍ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി
പ്രവാചക ശബ്ദം 20-03-2021 - Saturday
ഡെൽറ്റ: തെക്കന്‍ നൈജീരിയയിലെ ഡെൽറ്റ സ്റ്റേറ്റിൽ തോക്കുധാരികൾ കത്തോലിക്ക വൈദികനെ തട്ടിക്കൊണ്ടുപോയി. ഇക്കഴിഞ്ഞ തിങ്കളാഴ്ച സംസ്ഥാനത്തെ എത്യോപ് ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയയിലെ അബ്രാക്കയില്‍ നിന്ന് രാത്രി എട്ടുമണിയോടെയാണ് ഫാ. ഹാരിസൺ പ്രിനിയോവ എന്ന വൈദികനെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഉക്വുവാനി ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ഒബിനോംബയിലെ സെന്റ് ജോൺസ് കത്തോലിക്ക ദേവാലയത്തിന്റെ ചുമതല നിര്‍വ്വഹിച്ചു വരികയായിരിന്നു അദ്ദേഹം. വാരിയിൽ നിന്ന് തന്റെ ഒബിനോംബയിലേക്ക് യാത്ര മധ്യേയാണ് വൈദികനെ തട്ടിക്കൊണ്ടു പോയത്.
വൈദികന്റെ മോചനത്തിനായി വാരി രൂപതയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിന്റെ അഡ്മിനിസ്ട്രേറ്റർ ഫാ. ബെനഡിക്റ്റ് ഒകുട്ടെഗ്ബെ, വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥന യാചിച്ചു. സമർപ്പിതനും കഠിനാധ്വാനിയുമായ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ബന്ധപ്പെട്ട അധികൃതരെ തുടര്‍ച്ചയായി ബന്ധപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പായ ബോക്കോ ഹറാം അടക്കം നിരവധി തീവ്രവാദി സംഘടനകള്‍ വിതക്കുന്ന അരക്ഷിതാവസ്ഥയില്‍ രാജ്യത്തെ ക്രൈസ്തവര്‍ അടക്കമുള്ള സാധാരണക്കാര്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മോചനദ്രവ്യം ആവശ്യപ്പെട്ട് വൈദികരെയും സ്കൂള്‍ വിദ്യാര്‍ത്ഥികളെയും തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ പതിവു സംഭവമായി മാറിയിരിക്കുകയാണ്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക