News - 2024

ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ച് സി‌ബി‌സി‌ഐ

പ്രവാചക ശബ്ദം 25-03-2021 - Thursday

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ തിരുഹൃദയ സഭയില്‍പ്പെട്ട കന്യാസ്ത്രീകളും സന്യാസാര്‍ഥികളും അടങ്ങുന്ന സംഘത്തെ ആക്രമച്ച സംഭവത്തെ കാത്തലിക് ബിഷപ്‌സ് കോണ്ഫറന്‍സ് ഓഫ് ഇന്ത്യ അപലപിച്ചു. സംഭവം കടുത്ത ഞെട്ടലുണ്ടാക്കി. ഇത്തരം സംഭവങ്ങള്‍ ഭാരത മാതാവിന്റെ നിയമങ്ങളനുസരിച്ചു ജീവിക്കുന്ന പൗരന്‍മാരെ അപമാനിക്കുകയും ലജ്ജിതരാക്കുകയും ചെയ്യുന്നതാണെന്ന് സിബിസിഐ പത്രക്കുറിപ്പില്‍ അറിയിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് സന്യസ്ത സംഘത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവതികള്‍ തങ്ങള്‍ കത്തോലിക്ക വിശ്വാസികളും ഇന്ത്യന്‍ പൗരരുമാണെന്നു പറഞ്ഞിട്ടും ഇവരെ അധിക്ഷേപിച്ചവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ട്രെയിന്‍ ഝാന്‍സിയില്‍ എത്തിയപ്പോള്‍ പോലീസ് സന്യസ്ത സംഘത്തെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് രാത്രി പതിനൊന്നരയോടെയാണ് വിട്ടയച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിരീകരണം നടത്തിയതിനുശേഷം മാത്രമാണ് ഇവര്‍ക്ക് യാത്ര തുടരാനായത്. അതിനിടെ ഝാന്‍സി ബിഷപ്‌സ് ഹൗസില്‍ നിന്ന് ഇവര്‍ക്ക് സഹായമെത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഒഡീഷയിലേക്കുള്ള യാത്ര തുടരുന്നതിനായി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഡല്‍ഹിയില്‍ നിന്ന് ഝാന്‍സിയില്‍ എത്തുകയും ചെയ്തു.

ഭാവിയിലും വനിത യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും റെയില്‍വേയും കര്‍ശന നടപടികള്‍ എടുക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. രാജ്യത്തെ എല്ലാ സമുദായങ്ങളുടെയും ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സര്‍ക്കാരുകള്‍ നടത്തുന്ന എല്ലാ നടപടികളോടും സര്‍ക്കാരിന്റെ സദ്ഭരണത്തോടും സഭ എന്നും ഒപ്പം ചേര്‍ന്നു നില്‍ക്കുന്നു എന്നും സിബിസിഐ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »