India - 2025
ഭൂമിയില്‍ ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുത്: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
പ്രവാചക ശബ്ദം 26-03-2021 - Friday
കൊച്ചി: ഭൂമിയില്‍ ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കരുതെന്നും 24 ആഴ്ച വരെ വളര്‍ച്ചയെത്തിയ കുഞ്ഞിനെ നിസാരകാരണങ്ങള്‍ കണ്ടെത്തി നിയമ പിന്‍ബലത്തിന്റെ ആശ്വാസത്തില്‍ പിറക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്നും കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി പ്രോലൈഫ് ദിനാഘോഷം എറണാകുളം ആശീര്‍ഭവനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
പ്രോലൈഫ് മേഖലയില്‍ മഹനീയ സേവനങ്ങള്‍ കാഴ്ചവച്ച വ്യക്തികളെയും സമര്‍പ്പിത കുടുംബങ്ങളെയും ചടങ്ങില്‍ ആദരിച്ചു. കെസിബിസി പ്രോലൈഫ് സംസ്ഥാന ഡയറക്ടര്‍ ഫാ. പോള്‍സണ്‍ സിമേതി, പ്രസിഡന്റ് സാബു ജോസ്, ഫാ. സെബാസ്റ്റ്യന്‍ വലിയതാഴത്ത്, ഫാ. ആന്റണി കോച്ചേരി, സിസ്റ്റര്‍ ജോസഫൈന്‍, അഡ്വ. ജോസി സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ജോണ്‍സന്‍ സി. അബ്രഹാം, ലിസാ തോമസ്, മാര്‍ട്ടിന്‍ ന്യൂനസ്, മേരി ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.