Life In Christ - 2025
വിശുദ്ധവാരത്തില്‍ കണ്ണുകൾ കുരിശിലേക്ക് ഉയർത്തുക: ഓശാന ഞായര്‍ സന്ദേശത്തില്‍ പാപ്പ
പ്രവാചക ശബ്ദം 28-03-2021 - Sunday
റോം: വിശുദ്ധ വാരത്തിൽ കണ്ണുകള്‍ കുരിശിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനവുമായി ഫ്രാൻസിസ് മാർപാപ്പയുടെ ഓശാന ഞായര്‍ സന്ദേശം. ഇന്നു ഓശാന ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ അര്‍പ്പിച്ച ഓശാന ഞായര്‍ ദിവ്യബലി മധ്യേയുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. തന്റെ സന്ദേശത്തില്‍ ദൈവസ്നേഹത്തിന് ഇപ്പോഴും നമ്മെ വികാരാധീനരാക്കാൻ കഴിയുമോയെന്നും അവിടുത്തെ സ്നേഹമോർത്ത് ആശ്ചര്യപ്പെടാനുള്ള കഴിവ് നമുക്ക് നഷ്ടമായോയെന്നും ആത്മശോധന നടത്തണമെന്നും ഉത്തരം അനുകൂലമല്ലെങ്കില്‍ നമ്മുടെ വിശ്വാസം മന്ദീഭവിച്ചിട്ടുണ്ടാകാമെന്നും പാപ്പ പറഞ്ഞു.
യേശു നമ്മുക്കായി സഹനങ്ങള്‍ ഏറ്റെടുത്തത് നമ്മുടെ യാതനകളിലും മരണത്തിൽപ്പോലും നമ്മെ കൈവെടിയാതെ നമ്മുടെ ചാരത്തായിരിക്കുവാനാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. നമ്മെ വീണ്ടെടുക്കുവാനും രക്ഷിക്കുവാനുമാണ്, നമ്മുടെ യാതനകളുടെ ഗർത്തത്തിലേയ്ക്ക് ചൂഴ്ന്നിറങ്ങുവാനാണ് അവിടുന്നു കുരിശിൽ ഉയർത്തപ്പെട്ടത്. അവിടുത്തെ പരാജയത്തിലും, എല്ലാം നഷ്ടമായ അവസ്ഥയിലും, ആത്മസുഹൃത്തുക്കളുടെ വഞ്ചനയിലും, ദൈവത്താൽപ്പോലും കൈവെടിയപ്പെട്ടുവെന്ന തോന്നലിലും നമ്മുടെ ജീവിത നൊമ്പരങ്ങളുടെ ആഴം അവിടുന്ന് അറിയുകയായിരുന്നു. തന്‍റെ ദൈവീക ശരീരത്തില്‍ മാനുഷികമായ മുറിവുകളും സംഘർഷങ്ങളും ഏറ്റെടുത്തുകൊണ്ടാണ് അവിടുന്ന് അവയെ വീണ്ടെടുത്തതും രൂപാന്തരപ്പെടുത്തിയതും.
നമ്മുടെ ബലഹീനതകളെ അവിടുത്തെ സ്നേഹം ആശ്ലേഷിക്കുകയും നാം ലജ്ജിച്ചു തള്ളുന്ന പലതിനെയും അവിടുത്തെ ദിവ്യകരങ്ങൾ സ്പർശിക്കുകയും ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. എന്നിട്ടും നാം ഒറ്റയ്ക്കാണെന്ന ചിന്തയാണ് അലട്ടുന്നതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. നമ്മുടെ വീഴ്ചകളിലും തകർച്ചകളിലും ഭീതിയിലും ദൈവം നമ്മുടെ ചാരത്തുണ്ട്. അതിനാൽ ഒരിക്കലും പാപമോ, പൈശാചിക ശക്തികളോ നമ്മെ കീഴ്പ്പെടുത്തുമെന്നു കരുതേണ്ട. വിജയത്തിനായി വീശിയ കുരുത്തോല കുരിശുമരത്തെ തഴുകുന്നുണ്ട്. അതിനാൽ കുരുത്തോലയും കുരിശും വേർപെടുത്താനാവാത്തവും അഭേദ്യമാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്നു തുടർച്ചയായ രണ്ടാം വർഷവും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലലെ ഓശാന ശുശ്രൂഷകളില്‍ പൊതുജന പങ്കാളിത്തം ഇല്ലായിരിന്നു. വൈദികരും ശുശ്രൂഷകരും ഡീക്കന്മാരും അടക്കം നൂറ്റിഇരുപതോളം പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ഏകദേശം 30 കർദ്ദിനാൾമാരും ചടങ്ങില്‍ ഭാഗഭാക്കായി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക