News - 2025
വിശുദ്ധവാരത്തില്‍ 1200 ഭവനരഹിതര്‍ക്ക് സൗജന്യ പ്രതിരോധ വാക്‌സിന്‍ നല്‍കാന്‍ വത്തിക്കാന്‍
പ്രവാചക ശബ്ദം 27-03-2021 - Saturday
വത്തിക്കാന്‍ സിറ്റി: ഭവനരഹിതരായ 1200 പേര്‍ക്കു വത്തിക്കാനില്‍ വിശുദ്ധവാരത്തില്‍ സൗജന്യമായി കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ ലഭിക്കുന്നതില്‍നിന്ന് ആരും ഒഴിവാക്കപ്പെടരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണു തീരുമാനം. മാര്‍പാപ്പയ്ക്കും വത്തിക്കാനിലെ സ്റ്റാഫിനും നല്‍കിയ ഫൈസര്‍ വാക്‌സിന്‍ തന്നെയാണ് 1200 അഗതികള്‍ക്കും നല്‍കുക. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിനുള്ളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത സ്ഥലത്താണ് വാക്സിനുകൾ നൽകുന്നത്. ബെർനിനി കോളനെയ്ഡിന് കീഴിലുള്ള “മാഡ്രെ ഡി മിസെറിക്കോർഡിയ” മൊബൈൽ ഹെൽത്ത് ക്ലിനിക്കിൽ ജോലി ചെയ്യുന്ന സന്നദ്ധപ്രവർത്തകർ, വത്തിക്കാനിലെ ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റ് ജീവനക്കാർ, മെഡിസിന സോളിഡേൽ ഇൻസ്റ്റിറ്റ്യൂട്ട്, റോമിലെ സ്പല്ലൻസാനി ആശുപത്രി എന്നിവര്‍ വാക്സിനേഷന്‍ പരിപാടി ഏകോപിപ്പിക്കും.