News - 2025
കന്യാസ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം: അന്വേഷണ റിപ്പോര്‍ട്ട് ഉടനെന്ന് ഝാന്‍സി റെയില്‍വേ പോലീസ്
പ്രവാചക ശബ്ദം 27-03-2021 - Saturday
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകളും സന്യാസാര്‍ഥിനികളും എബിവിപി പ്രവര്‍ത്തകരുടെ അധിക്ഷേപത്തിനിരയായ സംഭവത്തില്‍ റെയില്‍വേ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍. സംഭവത്തില്‍ ഇതുവരെ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല. അന്വേഷണം നടത്തി വരികയാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഝാന്‍സി റെയില്‍വേ പോലീസ് ഡിഎസ്പി നയിം ഖാന്‍ മന്‍സൂരി പറഞ്ഞു.
സംഭവത്തെക്കുറിച്ച്അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുഹൃദയ സന്യാസിനീസമൂ ഹം കഴിഞ്ഞ ദിവസം ഝാന്‍സി റെയില്‍വേ പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. അന്വേഷണം നടന്നുവരികയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഝാന്‍സി റെയില്‍വേ പോലീസ് അറിയിച്ചതായി തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ പിആര്‍ഓ പറഞ്ഞു. ഇതിനിടെ അധിക്ഷേപത്തിനിരയായ കന്യാസ്ത്രീകളെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരിന്നു. അതേസമയം ട്രെയിനില്‍ നടന്ന സംഭവത്തില്‍ ന്യായീകരണവുമായി എബിവിപി രംഗത്തെത്തി.
തങ്ങള്‍ വ്യക്തിപരമായാണ് ഇടപെട്ടതെന്നും സംഘടനയ്ക്ക് ഇതില്‍ ഉത്തരവാദിത്തം ഇല്ലെന്നും എബിവിപി മീഡിയ കോഓര്‍ഡിനേറ്റര്‍ ദിക്ഷാന്ത് സൂര്യവംശി പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ക്കു തെറ്റു പറ്റിയിട്ടില്ലായെന്നും ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന നിരോധന നിയമം ഉള്ളതുകൊണ്ടാണ് ഇത്തരത്തില്‍ ഇടപെടല്‍ നടത്തിയതെന്നും അക്രമം ഉണ്ടായിട്ടില്ലെന്നും ദിക്ഷാന്ത് സൂര്യവംശി കൂട്ടിച്ചേര്‍ത്തു. കന്യാസ്ത്രീകള്‍ അടക്കമുള്ള യാത്രാസംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്നു പ്രസ്താവിച്ചുക്കൊണ്ട് ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദളും രംഗത്തെത്തിയിരിന്നു. കഴിഞ്ഞ ദിവസം അധിക്ഷേപത്തിനിരയായ കന്യാസ്ത്രീകളുടെ മൊഴികള്‍ റെയില്‍വേ പോലീസ് എസ്പി നേരിട്ടെടുത്തിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക