News - 2025

ക്രിസ്തുവിന്റെ കുരിശ് ദൈവത്തിന്റെ നിശബ്ദ സിംഹാസനം: ഫ്രാന്‍സിസ് പാപ്പ

പ്രവാചക ശബ്ദം 03-04-2021 - Saturday

വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ച ക്രിസ്തുവിന്റെ കുരിശിലെ ത്യാഗത്തെ അനുസ്മരിക്കുന്ന വിവിധ ട്വീറ്റുകള്‍ പങ്കുവെച്ച് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുവിൻറെ കുരിശ് സ്നേഹത്തിൻറെയും സേവനത്തിൻറെയും സമ്പൂർണ്ണ ആത്മദാനത്തിൻറെയും ആവിഷ്ക്കാരമാണെന്ന് “ദുഃഖവെള്ളി” (#GoodFriday) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശങ്ങളിലൊന്നില്‍ കുറിച്ചു. "ക്രിസ്തുവിൻറെ കുരിശ് സ്നേഹത്തെയും സേവനത്തെയും സമ്പൂർണ്ണ ആത്മദാനത്തെയും പ്രകടിപ്പിക്കുന്നു. സത്യമായും അത്, ജീവൻറെ, സമൃദ്ധമായ ജീവൻറെ വൃക്ഷമാണ്”- ട്വീറ്റില്‍ പറയുന്നു.

മറ്റൊരു ട്വീറ്റില്‍ ക്രിസ്തുവിൻറെ കുരിശ് ദൈവത്തിൻറെ നിശബ്ദ സിംഹാസനമാണെന്ന് പാപ്പ രേഖപ്പെടുത്തി. “ക്രിസ്തുവിൻറെ കുരിശ് ദൈവത്തിൻറെ നിശബ്ദ സിംഹാസനമാണ്. അനുദിനം നമ്മൾ അവിടുത്തെ മുറിവുകളിലേക്കു നോക്കുന്നു. മുറിവുളവാക്കിയ ആ വിടവുകളിൽ നമ്മുടെ ശൂന്യതയും നമ്മുടെ പോരായ്മകളും പാപമുണ്ടാക്കിയ മുറിവുകളും നാം തിരിച്ചറിയുന്നു. നമുക്കായി തുറന്നതാണ് അവിടത്തെ മുറിവുകൾ. ആ മുറിവുകളാൽ നമ്മൾ സൗഖ്യം പ്രാപിച്ചു.” അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ആകെ 40 മില്യണ്‍ പേരാണ് ഫ്രാന്‍സിസ് പാപ്പയെ ട്വിറ്ററില്‍ പിന്തുടരുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 639