News - 2025

കാമറൂണിലെ പ്രഥമ കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യാന്‍ വിയ്ഗാന്‍ തുമി ദിവംഗതനായി

പ്രവാചക ശബ്ദം 05-04-2021 - Monday

യോണ്ടേ: മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്നുള്ള ആദ്യ കര്‍ദ്ദിനാള്‍ ക്രിസ്റ്റ്യാന്‍ വിയ്ഗാന്‍ തുമി (90) ദിവംഗതനായി. ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയായിരിന്നു അന്ത്യം. 1988ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കര്‍ദ്ദിനാള്‍ പദവി നല്കിയത്. കാമറൂണിലെ യാഗുവ, ഗാരുവ രൂപതകളിലെ ബിഷപ്പും ദുവാല അതിരൂപതയിലെ ആര്‍ച്ച്ബിഷപ്പുമായി സേവനം അനുഷ്ഠിച്ചിരുന്നു. 2009ല്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് വിരമിച്ചു. സമാധാനത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരിന്നു അദ്ദേഹം. കര്‍ദ്ദിനാള്‍ തുമിയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം അറിയിച്ചു. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ധീരതയോടെ നിലയുറപ്പിച്ച വ്യക്തിയായിരുന്നു കര്‍ദ്ദിനാളെന്ന് മാര്‍പാപ്പ അനുസ്മരിച്ചു.

More Archives >>

Page 1 of 639