India - 2025
നിലനില്‍പ്പിനും ആരാധന സ്വാതന്ത്ര്യത്തിനും വേണ്ടി സംഘടിച്ച് ക്രൈസ്തവര്‍: പുലിയന്‍പാറയില്‍ പ്രതിഷേധം ആര്‍ത്തിരമ്പി
പ്രവാചക ശബ്ദം 30-03-2021 - Tuesday
കോതമംഗലം: നെല്ലിമറ്റം പുലിയന്‍പാറയില്‍ ജനവാസ മേഖലയില്‍ ദേവാലയത്തിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരേ നടത്തിയ സമരത്തില്‍ പ്രതിഷേധം ആര്‍ത്തിരമ്പി. കത്തോലിക്ക കോണ്‍ഗ്രസ് കോതമംഗലം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ കെസിവൈഎം, മാതൃവേദി, ഇന്‍ഫാം, വിന്‍സെന്റ് ഡി പോള്‍, പുലിയന്‍പാറ സമരസമിതി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ നെല്ലിമറ്റത്ത് ഇന്നലെ നടത്തിയ പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും ആയിരത്തിലേറെപ്പേര്‍ പങ്കെടുത്തു.
കൈകളില്‍ പ്ലക്കാര്‍ഡുകളും പിടിച്ച് ആവേശപൂര്‍വം മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരും നിരവധി വൈദികരും സന്യസ്തരും പ്രതിഷേധ സമരത്തിലും ധര്‍ണയിലും പങ്കുചേര്‍ന്നു. പുലിയൻപാറയിലെ ജനവാസമേഖലയിൽ പള്ളിയോട് ചേർന്ന് നിർമിച്ച കൂറ്റൻ ടാർ മിക്‌സിംഗ് പ്ലാന്റ് അടച്ചുപൂട്ടണമെന്നും പള്ളി തുറക്കാൻ സാഹചര്യമൊരുക്കണമെന്നും ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പറഞ്ഞു.
ജനവാസമേഖലയില്‍ പള്ളിയോട് ചേര്‍ന്ന് ടാര്‍ മിക്‌സിംഗ് പ്ലാന്റ് അനുവദിച്ച നടപടി കടുത്ത ജനദ്രോഹമാണെന്നും ആരാധനാ സ്വാതന്ത്ര്യത്തിന് തടസമായ രീതിയില്‍ ദേവാലയത്തിന് തൊട്ടടുത്ത് പ്ലാന്റ് തുടങ്ങിയത് പ്രതിഷേധാര്‍ഹമാണെന്നും മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു. മലിനീകരണവും ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന ഇത്തരം സംവിധാനങ്ങള്‍ ജനവാസ മേഖലയില്‍നിന്നു ദൂരെ തുടങ്ങുവാന്‍ പ്ലാന്റ് ഉടമയും അധികൃതരും വിവേകവും മുന്‍കരുതലും സ്വീകരിക്കേണ്ടതായിരുന്നു.പൊതുജനം പ്രതിഷേധം ഉയര്‍ത്തിയിട്ടും അധികൃതര്‍ മുഖവിലയ്‌ക്കെടുക്കാത്തത് നിരാശാജനകമാണ്. നാട്ടുകാര്‍ ഒരുമിച്ച് നില്‍ക്കണമെന്നും പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.
കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് ബിജു പറയന്നിലം മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ സെക്രട്ടറി ജോസുകുട്ടി ഒഴുകയില്‍, രൂപത പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, രൂപതാ ഡയറക്ടര്‍ റവ. ഡോ. തോമസ് ചെറുപറന്പില്‍, ഇന്‍ഫാം രൂപത ഡയറക്ടര്‍ ഫാ. റോബിന്‍ പടിഞ്ഞാറെക്കൂറ്റ്, കെസിവൈഎം രൂപത ഡയറക്ടര്‍ ഫാ. സിറിയക് ഞാളൂര്‍, കെസിവൈഎം രൂപത പ്രസിഡന്റ് ജിബിന്‍ ജോര്‍ജ്, എകെസിസി ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ, സമരസമിതി നേതാക്കളായ വര്‍ഗീസ് ജോസഫ് നെല്ലിക്കല്‍, എം.എം. ഉമ്മര്‍ മണലുംപാറ, കെ.എം. മുരുകന്‍ കുന്നത്ത്, കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കളായ ജോസ് പുതിയേടം, ഷൈജു ഇഞ്ചക്കല്‍, ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജോയി പോള്‍ പീച്ചാട്ട്, വി.യു. ചാക്കോ, ഊന്നുകല്‍ ഫൊറോന വികാരി റവ. ഡോ. തോമസ് പോത്തനാമുഴി, ഫാ. സെബാസ്റ്റ്യന്‍ വലിയത്താഴത്ത്, ഫാ. ജേക്കബ് തലാപ്പിള്ളി, ജിജി പുളിക്കല്‍, ബെന്നി പാലക്കുഴി, പയസ് തെക്കേക്കുന്നേല്‍, ബേബിച്ചന്‍ നിധീരിക്കല്‍, പയസ് ഓലിയപ്പുറം, ജോസ് ഇലഞ്ഞിക്കല്‍, ജോര്‍ജ് ഓലിയപ്പുറം, മാത്യു മുക്കത്ത്, ജോണ്‍ മുണ്ടങ്കാവില്‍, മോന്‍സി മങ്ങാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. പള്ളിയുടെ തൊട്ടടുത്തായി പ്രവർത്തനാനുമതി നൽകിയ ഭീമൻ ടാർ മിക്സിംങ്ങ് പ്ലാന്റ് കമ്പനിയുടെ പ്രവർത്തനം മൂലം പള്ളിയുടേയും സമീപ പ്രദേശത്തേയും ജനങ്ങൾക്ക് സ്വസ്ഥജീവിതം നഷ്ടമായി. പൊടിപടലങ്ങളും വിഷാംശപുകയും, കടുത്ത ചൂടും മൂലം പള്ളിയിൽ ശുശ്രൂഷ നടത്താനാവാത്ത അവസ്ഥ സംജാതമായതിനെ തുടര്‍ന്നാണ് ദേവാലയം അടച്ചിടുവാന്‍ തീരുമാനിച്ചത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക