Arts - 2024
ഈ വർഷത്തെ പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് മലയാളി കത്തോലിക്ക വൈദികന്
പ്രവാചക ശബ്ദം 08-04-2021 - Thursday
ഈ വർഷത്തെ പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് കത്തോലിക്ക വൈദികനും മലയാളിയുമായ ഫാ. ജോമോൻ തൊമ്മനയ്ക്ക്. ഏപ്രിൽ ഏഴാം തീയതി നടന്ന ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി നിതിൻ പട്ടേൽ ആണ് അവാർഡ് സമ്മാനിച്ചത്. ക്രൈസ്റ്റ് എഡുക്കേഷണൽ ഫൗണ്ടേഷൻ സ്ഥാപക അധ്യക്ഷനും, രാജ്കോട്ടിലെ ക്രൈസ്റ്റ് ആശുപത്രിയുടെ അധ്യക്ഷനുമായി ദീർഘകാലം സേവനം ചെയ്ത ഫാ. ജോമോൻ ഇപ്പോൾ രാജ്കോട്ടിലെ ക്രൈസ്റ്റ് ക്യാമ്പസിന്റെ അധ്യക്ഷനാണ്. കോവിഡ്-19 പ്രതിരോധ സേവനത്തിനു വേണ്ടി പൂർണ സജ്ജമായ ഗുജറാത്തിലെ ആദ്യത്തെ ആശുപത്രിയാണ് ക്രൈസ്റ്റ് ആശുപത്രി.
സാമ്പത്തിക, സാമൂഹിക മേഖലകളിലും, ദേശീയ വളർച്ചയ്ക്കും സംഭാവന നൽകുന്നവർക്കാണ് പ്രൈഡ് ഓഫ് ഗുജറാത്ത് അവാർഡ് സമ്മാനിക്കുന്നത്. തൃശൂര്‍ പേരാമ്പ്ര സ്വദേശിയായ ഫാ. ജോമോൻ തൊമ്മന 2005 ജനുവരി ഒന്നാം തീയതിയാണ് രാജ്കോട്ട് രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷേകം ചെയ്യപ്പെട്ടത്. രാജ്കോട്ട്, ജലന്തർ, വഡോദര തുടങ്ങിയ സ്ഥലങ്ങളിലാണ് സെമിനാരി പഠനം പൂർത്തിയാക്കിയത്. സ്റ്റാഫോഡ്ഷെയർ സർവ്വകലാശാലയിൽ നിന്നും എംബിഎ ബിരുദവും ഫാ. ജോമോൻ കരസ്ഥമാക്കിയിട്ടുണ്ട്.