News - 2025

നൈജീരിയയില്‍ ആയുധധാരികള്‍ ബന്ധിയാക്കിയ കത്തോലിക്ക വൈദികൻ മോചിതനായി

പ്രവാചക ശബ്ദം 13-04-2021 - Tuesday

ഇമോ: നൈജീരിയയിലെ ഇമോ സംസ്ഥാനത്തു നിന്ന് ആയുധധാരികൾ തട്ടിക്കൊണ്ടു പോയ കത്തോലിക്ക വൈദികൻ മോചിതനായി. ഏപ്രിൽ 11 ന് തട്ടിക്കൊണ്ടുപോയ ഫാ. മാർസെൽ ഇസു ഒനിയോച്ചയെ ബന്ദികളാക്കിയ ആയുധധാരികള്‍ പിന്നീട് വിട്ടയയ്ക്കുകയായിരിന്നു. തെക്കൻ നൈജീരിയയിലെ ഇമോ സ്റ്റേറ്റിലെ പോലീസ് ഫാ. ഗൊൽഗോഥാ ഘടനയിലെ മദർ തെരേസ മിഷനില്‍ സേവനം ചെയ്യുന്ന ക്ലരീഷ്യൻ മിഷ്ണറിയായ മാർസെൽ ഇസു ഒനിയോച്ചയെ എനുഗുവിനും ഓവേറിക്കും ഇടയിലുള്ള റോഡിൽ നിന്നാണ് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയത്.

രാത്രി 7.45നു ഒക്കിഗ്വെ ലോക്കൽ ഗവൺമെന്റ് ഏരിയയില്‍വെച്ചു ഫുലാനി ഹെര്‍ഡ്സ്മാന്‍ പ്രത്യക്ഷപ്പെടുകയും ഡ്രൈവറെ പരിക്കേൽപ്പിച്ച ശേഷം വൈദികനെ തട്ടിക്കൊണ്ടുപോകുകയുമായിരിന്നു. ഇമോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ലക്ചറര്‍ കൂടിയാണ് ഫാ. മാർസെൽ. ഏതാനും മാസങ്ങൾക്ക് മുന്‍പ് ഇതേ പ്രദേശത്ത് നിന്ന് ഓവർറി അതിരൂപതയി സഹായ മെത്രാന്‍ മോസസ് ചിക്വെയെ തട്ടിക്കൊണ്ടുപോയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »