Seasonal Reflections - 2024

ജോസഫ് - പരീക്ഷകളെ അതിജീവിച്ചവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/പ്രവാചക ശബ്ദം 14-04-2021 - Wednesday

പരീക്ഷകളെയും പരീക്ഷണങ്ങളെയും അതിജീവിച്ച യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. ശാന്തമായി ഒഴുകുന്ന ഒരു പുഴയായിരുന്നില്ല യൗസേപ്പിൻ്റെ ജീവിതം. പ്രതിസന്ധികൾ പെരുമഴപോലെ പെയ്തിറങ്ങിയ സാഹചര്യങ്ങളും ആ ജീവിതത്തിലുണ്ടായിരുന്നു. പരീക്ഷകളും പരീക്ഷണങ്ങളും ദൈവാശ്രയ ബോധത്തോടും ആത്മനിയന്ത്രണത്തോടും അതിജീവിച്ചാണ് നസറത്തിലെ ഈ മരണപ്പണിക്കാരൻ ഈശോയുടെയും തിരുകുടുംബത്തിൻ്റെയും കാവൽക്കാരനായത്.

ദൈവപുത്രൻ്റെ വളർത്തു പിതാവാകാനുള്ള ആഹ്വാനം യൗസേപ്പിനെ സംബന്ധിച്ച് പരീക്ഷണങ്ങളിലേക്കും ജീവിത പരീക്ഷയിലേക്കുമുള്ള ക്ഷണമായിരുന്നു. ദൈവഹിതത്തിൻ്റെ മുമ്പിൽ താഴ്മയോടെ നിലകൊണ്ടാണ് യൗസേപ്പിതാവ് ലോക ചരിത്രത്തില ഏറ്റവും ഉത്തമനായ Crisis Manager ( പ്രതിസന്ധികളെ മറികടക്കുന്നവൻ) ആയി തീർന്നത്. തിരുസഭയ്ക്ക് സംശയമന്യേ ഏതവസരത്തിലും പ്രത്യേകിച്ചു പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആശ്രയിക്കാൻ കഴിയുന്ന മദ്ധ്യസ്ഥൻ യൗസേപ്പിതാവു തന്നെയാണ്.

ജീവിത പരീക്ഷണങ്ങളെയും മത്സര പരീക്ഷകളെയും വിജയകരമായി നേരിടാൻ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥം കരുത്തു പകരും എന്ന ഉത്തമ ബോധ്യമുള്ളതിനാലാണ് ജീവിതത്തിലെ നിർണ്ണായ ഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് യൗസേപ്പിതാവിൻ്റെ പ്രത്യേകം മദ്ധ്യസ്ഥം സഭാ തനയർ തേടുന്നത്. മത്സരപ്പരീക്ഷകൾ നടക്കുമ്പോൾ അവയുടെ തിയതികൾ എഴുത്തിലെഴുതി യൗസേപ്പിതാവിൻ്റെ തിരുസ്വരൂപത്തിൽ സമർപ്പിച്ചിരുന്ന ഒരു സ്കൂൾ കൂട്ടുകാരനെ ഈ നിമിഷം ഓർമ്മിക്കുന്നു.

പരീക്ഷകളെ അതിജീവിച്ച യൗസേപ്പിതാവ് ജീവിത പ്രതിസന്ധികളുടെ മറുകര താണ്ടാൻ നമ്മളെ സഹായിക്കട്ടെ.


Related Articles »