News - 2025

അര്‍ജന്റീനയിലെ അബോര്‍ഷന്‍ നേതാവ് അബോര്‍ഷനിടെ മരണപ്പെട്ടു

പ്രവാചക ശബ്ദം 18-04-2021 - Sunday

ബ്യൂണസ് അയേഴ്സ്: ഗര്‍ഭഛിദ്രത്തിന്റെ അത്ര സുരക്ഷിതമായ മറ്റൊന്നുമില്ലെന്ന് പറഞ്ഞിരുന്ന അര്‍ജന്റീനയിലെ മുന്‍നിര അബോര്‍ഷന്‍ അനുകൂലിയായ വനിത നേതാവ് അബോര്‍ഷന്‍ കാരണം മരണപ്പെട്ടു. മെന്‍ഡോസ പ്രവിശ്യയിലെ ലാ പാസ് മുനിസിപ്പാലിറ്റിയിലെ ഭ്രൂണഹത്യ അനുകൂല നേതാവായിരുന്ന മരിയ ഡെ വല്ലേ ഗോണ്‍സാലസ് ലോപ്പസ് എന്ന ഇരുപത്തിമൂന്നുകാരിയാണ് നിയമപരമായ കെമിക്കല്‍ അബോര്‍ഷന്‍ ചെയ്യുന്നതിനിടെ മരണപ്പെട്ടത്. ഗര്‍ഭഛിദ്രം തന്റെ 'സ്വപ്നം' ആണെന്നായിരുന്നു ‘മരിയ’ പറഞ്ഞിരുന്നത്. അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിയമപരമായ ശേഷം അബോര്‍ഷന്‍ മൂലമുണ്ടാകുന്ന ആദ്യ മരണമാണ് മരിയയുടേത്. അതിനാല്‍തന്നെ മരിയയുടെ മരണം അര്‍ജന്റീനയിലെ പൊതുസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. മരിയയുടെ മരണത്തോടെ ഗര്‍ഭഛിദ്രത്തെ ചൊല്ലിയുള്ള വിവാദം കത്തോലിക്കാ രാഷ്ട്രമായ അര്‍ജന്റീനയില്‍ വീണ്ടും ശക്തമായിരിക്കുകയാണ്.

അബോര്‍ഷനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കരുതപ്പെടുന്നത്. മരിയയുടെ മരണം സംബന്ധിച്ച് സാന്താ റോസാ പ്രൊസെക്യൂട്ടേഴ്സ് ഓഫീസ് അന്വേഷണം ആരംഭിച്ചു. ‘മൈസോപ്രോസ്റ്റോള്‍’ കഴിച്ച സ്ത്രീകളില്‍ ഭ്രൂണത്തിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനിടയില്‍ അണുബാധക്കുള്ള സാധ്യത വളരെകൂടുതലാണെന്നാണ് അര്‍ജന്റീനയില്‍ സര്‍ജനായ ഡോ. ലൂയീസ് ഡൂറന്റ് കാത്തലിക്\ ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വിഭാഗമായ ‘എ.സി.ഐ പ്രെന്‍സ’യോട് പറഞ്ഞു. ഗര്‍ഭഛിദ്രം ഒരു മെഡിക്കല്‍ പ്രക്രിയ അല്ലെന്നും, വളരെ ക്രൂരമായിട്ടാണ് അബോര്‍ഷനില്‍ ഭ്രൂണത്തെ ഇല്ലായ്മ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ മരിയയുടെ മരണത്തില്‍ സ്ത്രീപക്ഷവാദികള്‍ (ഫെമിനിസ്റ്റ്) പുലര്‍ത്തുന്ന മൗനം ഞെട്ടിപ്പിക്കുന്നതാണെന്നാണ് എ.സി.ഐ പ്രെന്‍സയുടെ ലേഖകനായ വാള്‍ട്ടര്‍ സാഞ്ചെസ് സില്‍വ കുറിച്ചു. സ്ത്രീപക്ഷവാദികള്‍ പുലര്‍ത്തുന്ന മൗനം അവരുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നുവെന്ന്‍ പ്രോലൈഫ് നേതാവായ ഗ്വാഡലൂപേ ബാറ്റാലനും ട്വീറ്റ് ചെയ്തിട്ടുണ്ട്. രഹസ്യ അബോര്‍ഷനിടയിലാണ് മരിയ മരണപ്പെട്ടതെങ്കില്‍ സ്ത്രീപക്ഷവാദികള്‍ നഗരം കത്തിച്ചേനെയെന്നും, സ്ത്രീകള്‍ കരുതുന്നത് പോലെ ഗര്‍ഭഛിദ്രം അത്ര സുരക്ഷിതമല്ലെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. അതേസമയം മരിയയുടെ മരണം മറ്റൊരു കത്തോലിക്കാ രാഷ്ടമായ പോളണ്ടിലെ അബോര്‍ഷന്‍ അനുകൂലികള്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »