India - 2024
ഡബ്ല്യുഎച്ച്‌ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റണ്‍ ദേശീയ പുരസ്‌കാരം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയ്ക്ക്
പ്രവാചക ശബ്ദം 22-04-2021 - Thursday
തിരുവനന്തപുരം: യുഎന്‍ സാമ്പത്തിക സാമൂഹിക സമിതിയില്‍ പ്രത്യേക ഉപദേശക പദവിയുള്ള ഡബ്ല്യുഎച്ച്‌ഐയുടെ പ്രഥമ ഗോള്‍ഡന്‍ ലാന്റണ്‍ ദേശീയ പുരസ്‌കാരത്തിന് ഓര്‍ത്തഡോക്‌സ് സഭാ മുംബൈ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അര്‍ഹനായി. ഔദ്യോഗിക പ്രവര്‍ത്തന മേഖലയ്ക്കു പുറമേ സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയില്‍ നടത്തുന്ന മാതൃകാപരവും പ്രചോദനാത്മകവുമായ പ്രവര്‍ത്തനമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് ഡബ്ല്യുഎച്ച്‌ഐ ചെയര്‍പേഴ്‌സണ്‍ ഡോ. വിജയലക്ഷ്മി, പ്രതിനിധികളായ രാധികാ സോമസുന്ദരം, കെ.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.