News - 2025
വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനം സെപ്തംബറില്‍? പ്രഖ്യാപന തീയതി നാളെ
പ്രവാചക ശബ്ദം 02-05-2021 - Sunday
തിരുവനന്തപുരം: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായം പിള്ള ഉള്‍പ്പെടെ ഏഴു പേരുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് മുന്നോടിയായുള്ള കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററി നാളെ നടക്കും. ഇതില്‍ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുന്ന തീയതി തീരുമാനിക്കും. അപ്പസ്തോലിക കൊട്ടാരത്തില്‍ രാവിലെ 10 മണിയോടെ കണ്‍സിസ്റ്ററിക്കു ആരംഭമാകും. വിശുദ്ധപദവി പ്രഖ്യാപനം സെപ്റ്റംബറില്‍ നടക്കുമെന്നാണ് അറിയുന്നതെന്നു കോട്ടാര്‍ രൂപതയിലെ ദേവസഹായം പിള്ള സര്‍വീസ് സൊസൈറ്റി വൈസ് പ്രസിഡന്റ് അമലഗിരി പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള. 39ാം വയസില്‍ യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കാത്തതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച ദേവസഹായം പിള്ള ഭാരതസഭയിലെ പ്രഥമ അല്മായ രക്തസാക്ഷിയാണ്. ദേവസഹായം പിള്ളയെ 2003 ഡിസംബര്‍ 22നു ദൈവദാസനായും 2012 ഡിസംബര്‍ രണ്ടിന് വാഴ്ത്തപ്പെട്ടവനായും സഭ പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ കോട്ടാര്‍ രൂപതയിലുള്ള സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണു വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ കബറിടം.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക