News - 2025

ഇത് ഞങ്ങള്‍ക്കറിയാവുന്ന നൈജീരിയയല്ല, രാജ്യം മരണസംസ്കാരത്തിലേക്ക് നീങ്ങുന്നു: നൈജീരിയന്‍ ബിഷപ്പ് ഹിലാരി ഡാച്ചെലെം

പ്രവാചക ശബ്ദം 11-05-2021 - Tuesday

അബൂജ: നൈജീരിയയിലെ മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത കൊലപാതക സംസ്കാരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് നൈജീരിയയിലെ ബോച്ചി രൂപതാ മെത്രാനായ ഹിലാരി ഡാച്ചെലെം. കുറ്റകൃത്യങ്ങള്‍ രാജ്യത്തെ പതിവ് സംഭവമായിരിക്കുന്നുവെന്ന്‍ പറഞ്ഞ ബിഷപ്പ്, ഇത് തങ്ങള്‍ക്കറിയാവുന്ന നൈജീരിയയല്ലായെന്നും ഒരു വ്യത്യസ്ഥമായൊരു നൈജീരിയയേയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നതെന്നും തങ്ങള്‍ക്കറിയാവുന്ന രാജ്യം സ്വതന്ത്രവും കുറ്റകൃത്യങ്ങള്‍ കുറവായ രാജ്യവുമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അപകടകരമായ രീതിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ബോച്ചിയിലെ സെന്റ്‌ ജോണ്‍സ് കത്തീഡ്രലില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ജീവന്റെ സംസ്കാരത്തില്‍ നിന്നും മരണസംസ്കാരത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന നൈജീരിയന്‍ ജനത മരണവുമായി പൊരുത്തപ്പെട്ടു. കഴിഞ്ഞ കാലങ്ങളില്‍ നൈജീരിയയില്‍ ചുരുക്കം ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവ അമിതമായിരുന്നില്ല. അന്നു കുറ്റവാളികളുടെ എണ്ണം കുറവായിരുന്നു. തങ്ങള്‍ക്കറിയാവുന്ന പഴയ നൈജീരിയയില്‍ നിങ്ങള്‍ക്ക് ഏതുസമയത്തും എവിടെ വേണമെങ്കിലും പോകാമായിരുന്നു, കവര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ന് കാണുന്നത് പോലെ വ്യാപകമായിരുന്നില്ല. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ബെന്യൂ സംസ്ഥാനത്തെ ഗവര്‍ണര്‍ കൊള്ളക്കാരാല്‍ ആക്രമിക്കപ്പെട്ട സംഭവവും പരാമര്‍ശിച്ച ബിഷപ്പ് ഡാച്ചെലെം ഗവര്‍ണറിനു പോലും ഇന്ന്‍ പേടികൂടാതെ പുറത്തിറങ്ങി യാത്രചെയ്യുവാന്‍ കഴിയില്ലെന്ന്‍ ചൂണ്ടിക്കാട്ടി.

ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാഷ്ട്രത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009 മുതല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം നൈജീരിയയില്‍ ആക്രമണങ്ങള്‍ നടത്തിവരികയാണെന്നും, ക്രൈസ്തവര്‍ക്കെതിരെയുള്ള ഫുലാനി ഗോത്രവര്‍ഗ്ഗക്കാരുടെ ആക്രമണങ്ങള്‍ കൂടിയായപ്പോള്‍ രാഷ്ട്രത്തിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നങ്ങളുടെ അറുപതു ശതമാനം ഉത്തരവാദിത്വം രാഷ്ട്രത്തിന്റെ നേതൃത്വത്തിനാണെന്നും ബിഷപ്പ് ആരോപിച്ചു. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ ഉടന്‍ തന്നെ പരിഹരിക്കണമെന്നാവശ്യപ്പെട്ട ബിഷപ്പ്, ജീവിതത്തോട് യാതൊരു പ്രതിപത്തിയുമില്ലാത്ത ജനത മരണസംസ്കാരവുമായി പൊരുത്തപ്പെട്ടാല്‍ എല്ലാവരും കൊല്ലപ്പെടുമെന്നും പിന്നീട് നൈജീരിയ ഉണ്ടായിരിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് പത്രസമ്മേളനം അവസാനിപ്പിച്ചത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »