Life In Christ - 2024

മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ട ചൈനീസ് ക്രൈസ്തവര്‍ക്ക് സ്ഥൈര്യലേപനത്തിന് വേദിയായി സ്പാനിഷ് ദേവാലയം

പ്രവാചക ശബ്ദം 02-06-2021 - Wednesday

വലെന്‍സിയ: ചൈനീസ്‌ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കൊന്നും ചൈനീസ് കത്തോലിക്കരുടെ വിശ്വാസത്തെ തടയുവാന്‍ കഴിയില്ലെന്നതിന്റെ നേര്‍സാക്ഷ്യത്തിനാണ് ഇക്കഴിഞ്ഞ ശനിയാഴ്ച സ്പെയിനിലെ വലെന്‍സിയ അതിരൂപത സാക്ഷ്യം വഹിച്ചത്. ചൈനീസ് കത്തോലിക്ക സമൂഹത്തിലെ 29 പേരാണ് വലെന്‍സിയ മെത്രാപ്പോലീത്ത അന്റോണിയോ കാനിസാരെസില്‍ നിന്നും സ്ഥൈര്യലേപനം സ്വീകരിച്ച് ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസം സ്ഥിരീകരിച്ചത്. മെയ് 29ന് ചൈനീസ് സ്വദേശിയായ ഫാ. എസ്റ്റേബന്‍ ലിയുവിന്റെ മേല്‍നോട്ടത്തില്‍ വലെന്‍സിയയിലെ സാന്റാ മരിയ ഗൊരരേറ്റി ഇടവകയില്‍ കോവിഡ്-19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു തിരുകര്‍മ്മങ്ങള്‍ നടന്നത്.

രണ്ടുമാസമായി നടത്തിവന്നിരുന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷമായിരുന്നു കുട്ടികളും, പ്രായപൂര്‍ത്തിയായവരുമടങ്ങുന്ന 29 അംഗ സംഘത്തിന്റെ വിശ്വാസ സ്ഥിരീകരണം. ചൈനീസ് കത്തോലിക്കരുടെ ‘ഔര്‍ ലേഡി ഓഫ് ഷേഷന്‍’ ദേവാലയത്തില്‍ ഞായറാഴ്ചകളിലെ ചൈനീസ് ഭാഷയിലുള്ള വിശുദ്ധ കുര്‍ബാനകള്‍ക്ക് ശേഷമായിരുന്നു സ്ഥൈര്യലേപനാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. പ്രഥമ ദിവ്യകാരുണ്യ, സ്ഥൈര്യലേപന സ്വീകരണ പരിശീലനപരിപാടികള്‍ക്ക് പുറമേ, ക്രിസ്തീയ വിശ്വാസവും ജീവിതവും സംബന്ധിച്ച ഒരു പഠനപരിപാടിക്കും, ഗ്രൂപ്പ് തലത്തിലുള്ള ബൈബിള്‍ പഠന-വിചിന്തന പരിപാടിയും ഫാ. എസ്റ്റേബന്‍ തന്റെ ഇടവകയില്‍ നടത്തിവരുന്നുണ്ട്. ജന്മനാട്ടിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകള്‍ തങ്ങളുടെ വിശ്വാസജീവിതത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന നിശബ്ദ പ്രഖ്യാപനം നടത്തുകയാണ് സ്പെയിനിലെ ഈ കൊച്ചു ചൈനീസ് കത്തോലിക്കാ സമൂഹം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »