News - 2025
മഹാമാരിയില്‍ ദുരിതത്തിലായ പാക്ക് സ്ത്രീകള്‍ക്ക് വരുമാന മാര്‍ഗ്ഗം ഒരുക്കി ലാഹോര്‍ അതിരൂപത
പ്രവാചക ശബ്ദം 04-06-2021 - Friday
ലാഹോര്‍: മഹാമാരിയില്‍ ദുരിതത്തിലായ പാക്കിസ്ഥാനിലെ ക്രൈസ്തവ വനിതകളുടെ സാമ്പത്തിക പുരോഗതിയും ശാക്തീകരണവും ലക്ഷ്യമാക്കി ലാഹോര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍ ആരംഭിച്ചു. യൗഹാനാബാദ് ജില്ലയിലെ റിന്യൂവല്‍ സെന്ററില്‍ തയ്യല്‍ പരിശീലന കേന്ദ്രവും, മെഡിക്കല്‍ ഡിസ്പെന്‍സറിയും സ്ഥാപിച്ചാണ് സ്ത്രീകള്‍ക്ക് സഹായവുമായി കത്തോലിക്ക സഭ രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ ഇരു സംരഭങ്ങളുടേയും ഉദ്ഘാടനം കര്‍മ്മം നിര്‍വഹിച്ചു. ശക്തമായ ക്രിസ്തീയ സാന്നിധ്യമുള്ള പ്രദേശങ്ങളിലൊന്നായ യൗഹാനാബാദില്‍ പകര്‍ച്ചവ്യാധി മൂലം ദുരിതത്തിലായ പാവപ്പെട്ട സ്ത്രീകളുടെ അവസ്ഥ കണക്കിലെടുത്താണ് അതിരൂപതയുടെ ഇടപെടല്‍.
കൈത്തൊഴില്‍ പഠിപ്പിച്ച് പാവപ്പെട്ട സ്ത്രീകളെ അവരുടെ കുടുംബങ്ങള്‍ പോറ്റുവാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ സംരഭം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ലാഹോര്‍ അതിരൂപതയുടെ വികാര്‍ ജനറലും, സെന്റ് ജോണ്‍സ് ഇടവക വികാരിയുമായ ഫാ. ഗുല്‍സാര്‍ പറഞ്ഞു. 1917-ല്‍ ഫാ. ഹെര്‍മോണിനാല്‍ സ്ഥാപിതമായ പാക്കിസ്ഥാനിലെ പ്രാദേശിക സന്യാസിനീ സഭയായ ‘ഫ്രാന്‍സിസ്കന്‍ ടെര്‍ട്ടിയറി സിസ്റ്റേഴ്സ്’ സഭാംഗങ്ങളായ കന്യസ്ത്രീമാര്‍ക്കാണ് ‘ഡിസ്പെന്‍സറി’യുടെ നടത്തിപ്പ് ചുമതല. ‘മറിയാമാബാദിലെ സോദരിമാര്‍’ എന്നും അറിയപ്പെടുന്ന ഈ സന്യാസിനികള്‍, പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹോസ്റ്റലും, നിര്‍ധനര്‍ക്ക് വൈദ്യ സേവനവുമായി റിന്യൂവല്‍ സെന്ററില്‍ സജീവമായിരുന്നു.
ജോലിയൊന്നുമില്ലാത്തതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന ജനങ്ങളുടെ ആവശ്യങ്ങളോട് ആത്മീയ നേതാക്കള്‍ എന്ന നിലയിലുള്ള തങ്ങളുടെ പ്രതികരണമാണിതെന്നു ഫാ. ഗുല്‍സാര്‍ പറഞ്ഞു. സ്ത്രീകളെന്ന നിലയില്‍ തങ്ങള്‍ക്ക് അവസരമൊന്നുമില്ലാതിരുന്ന സമയത്താണ് തയ്യല്‍ കേന്ദ്രത്തിന്റെ സ്ഥാപനമെന്നും, മറ്റുള്ളവരുടെ സഹായത്തിനായി അപേക്ഷിക്കാതെ തങ്ങള്‍ ചെയ്യുന്ന ജോലിയിലൂടെ പണം സമ്പാദിക്കുവാന്‍ ഈ സംരഭത്തിലൂടെ കഴിയുമെന്നും തയ്യല്‍ പരിശീലന കേന്ദ്രത്തിന്റെ ഗുണഭോക്താക്കളിലൊരാളായ പെര്‍വീന്‍ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്നു കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ കടന്നുപോകുന്നത്.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക