News
“യേശു”: ദുരഭിമാന കൊല ഭയന്നു നടന്ന മുസ്ലീം യുവതി ഐഷയുടെ ജീവിതത്തെ മാറ്റിമറിച്ച സ്വര്‍ഗ്ഗീയ ശബ്ദം
പ്രവാചക ശബ്ദം 16-08-2024 - Friday
അമ്മാന്‍: സത്യദൈവത്തെക്കുറിച്ചുള്ള വലിയ ചോദ്യവും ഉള്ളിലൊതുക്കി നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇസ്ലാം മതം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച മുസ്ലീങ്ങളുടെ സാക്ഷ്യ പരമ്പരയായ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ വിവരിച്ചിരിക്കുന്ന ഐഷ എന്ന ജോര്‍ദ്ദാന്‍ സ്വദേശിനിയുടെ ജീവിതസാക്ഷ്യം ശ്രദ്ധയാകര്‍ഷിക്കുന്നു. ദുരഭിമാനത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ കൊല്ലുമോ എന്ന ഭയത്തിന്റെ പേരില്‍ നിരാശയോടെ കഴിഞ്ഞിരുന്ന സമയത്ത് അപ്രതീക്ഷിതമായി കേട്ട ‘യേശു’ എന്ന ഒറ്റവാക്കാണ് ഐഷയുടെ ജീവിതം മാറ്റിമറിച്ചത്. “നീയല്ല, ഞാനാണ് നിന്നെ തിരഞ്ഞെടുത്തത്” എന്ന ക്രിസ്തുവാക്യം അക്ഷരാര്‍ത്ഥത്തില്‍ ഐഷയുടെ ജീവിതത്തില്‍ അത്ഭുതമായി മാറുകയായിരിന്നു.
ജോര്‍ദ്ദാനിലെ അമ്മാനിലെ ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിലാണ് ഐഷ ജനിച്ചു വളര്‍ന്നത്. ഒരു പിതാവും സ്വന്തം മകളോട് പറയാന്‍ പറ്റാത്ത വിധത്തിലുള്ള അസഭ്യമാണ് തന്റെ പിതാവ് തന്നോട് പറഞ്ഞിരുന്നതെന്ന്‍ ഐഷ പറയുന്നു. വേദനാജനകമായ സമയത്ത് തന്റെ മതം പോലും തനിക്ക് ആശ്വാസം പകര്‍ന്നില്ല. താനും തന്റെ കുടുംബവും അമേരിക്കയിലേക്ക് കുടിയേറിയപ്പോള്‍ താന്‍ സ്നേഹത്തിനു വേണ്ടി അലയുകയായിരുന്നു. പതിനേഴാമത്തെ വയസ്സില്‍ ഐഷ ഗര്‍ഭവതിയായി. ഇക്കാര്യം തന്റെ പിതാവ് അറിഞ്ഞാല്‍ ദുരഭിമാനത്തിന്റെ പേരില്‍ തന്നെ കൊല്ലുമെന്നറിയാവുന്ന അവള്‍ അബോര്‍ഷന്‍ ചെയ്യുവാന്‍ തീരുമാനിച്ചു. ‘അല്ലാഹു’ വരെ തന്നെ വെറുത്തുവെന്ന തോന്നലിന്റെ പുറത്ത് ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ച കാലഘട്ടമായിരിന്നു അത്.
സ്നേഹവും, പ്രത്യാശയും തേടി അലഞ്ഞുനടന്ന നാളുകളില്‍, കരുണയ്ക്കായി അല്ലാഹുവിനോട് കരഞ്ഞപേക്ഷിച്ച സമയത്താണ് “യേശു” എന്ന വാക്ക് കേട്ടതെന്ന് ഐഷ പറയുന്നു. സ്വര്‍ഗ്ഗീയ ശബ്മെന്നാണ് അവള്‍ ഈ വാക്കിനെ വിശേഷിപ്പിച്ചത്. ജീവിതത്തില്‍ എന്തൊക്കെയോ മാറ്റങ്ങളും സ്വാധീനങ്ങളും അനുഭവിച്ചറിയുവാന്‍ തുടങ്ങിയ അവള്‍ പതിയെ പതിയെ തന്റെ പ്രാര്‍ത്ഥനകള്‍ യേശുവിലേക്ക് തിരിച്ചു. ഇക്കാലയളവില്‍ തനിക്ക് സ്വയം വെളിപ്പെടുത്തി തരുവാനാണ് അവള്‍ യേശുവിനോട് പ്രാര്‍ത്ഥിച്ചത്. തന്റെ ജീവിതത്തില്‍ ആദ്യമായി ‘സമാധാനം’ അനുഭവപ്പെട്ട നിമിഷം അതാണെന്നു ഐഷ പറയുന്നു.
ആ പ്രകൃത്യാതീത സംഭവം സത്യത്തേക്കുറിച്ചറിയുവാനുള്ള ആഗ്രഹം തന്നില്‍ ഉളവാക്കിയെന്നും, റോമ 5:8 ( നാം പാപികളായിരിക്കേ, ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു) വചനത്തില്‍ താന്‍ അന്വേഷിച്ച് നടന്നിരുന്ന സത്യവും ക്ഷമയും കണ്ടെത്തിയെന്നും അവള്‍ പറഞ്ഞു. തുടര്‍ന്നാണ് അവള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചത്. സ്ത്രീകളോടുള്ള ഇസ്ലാമിന്റെ മനോഭാവവും, യേശു ക്രിസ്തുവിന്റെ മനോഭാവവും തമ്മിലുള്ള വലിയ അന്തരമാണ് യേശുവിനെ -പിന്തുടരുവാനുള്ള തന്റെ തീരുമാനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയതെന്നും ഐഷയുടെ സാക്ഷ്യത്തില്‍ പറയുന്നു. മെയ് 8-12 തീയതികളില്‍ ക്രിസ്ത്യന്‍ ചാനലായ സിബിഎന്നിന്‍റെ ‘സോള്‍സ് ആന്‍ഡ് സ്റ്റോറീസ്’ല്‍ പങ്കുവെച്ച ഇത്തരത്തിലുള്ള വിശ്വാസ സാക്ഷ്യങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
- Originally Published On 02 June 2021
- Repost
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക