News - 2025

ഫാ. തോമസ് കൊല്ലംപറമ്പില്‍ വത്തിക്കാന്‍ സിനഡിന്റെ ദൈവശാസ്ത്ര സമിതി അംഗം

17-06-2021 - Thursday

വത്തിക്കാന്‍: ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ പ്രഫ. ഡോ. തോമസ് കൊല്ലംപറമ്പില്‍ സിഎംഐ വത്തിക്കാനില്‍ 2021 ഒക്ടോബറില്‍ ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ ദൈവശാസ്ത്രസമിതിയില്‍ ഇന്ത്യയില്‍നിന്നുള്ള അംഗമായി നിയമിതനായി. വത്തിക്കാനിലെ അന്തര്‍ദേശീയ ദൈവശാസ്ത്ര സമിതിയില്‍ ഇതിനകം പ്രവര്‍ത്തിച്ചിട്ടുള്ള ഡോ. കൊല്ലംപറന്പില്‍ അന്തര്‍ദേശീയ പ്രസിദ്ധനായ ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകര്‍ത്താവുമാണ്.

22 അംഗങ്ങളുള്ള സിനഡിന്റെ ദൈവശാസ്ത്രസമിതിയിലെ ഏഷ്യയില്‍നിന്നുള്ള മറ്റംഗങ്ങള്‍ ഫാ. വിമല്‍ തിരിമണ്ണ (ശ്രീലങ്ക), പ്രഫ. എസ്‌തേല്ലാ പടീല (ഫിലിപ്പൈന്‍സ്) എന്നിവരാണ്. സിനഡിന്റെ വിഷയം 'സിനഡലായ തിരുസഭ: കൂട്ടായ്മ, പങ്കുചേരല്‍, സുവിശേഷദൗത്യം'' എന്നതാണ്. കത്തോലിക്കാസഭയുടെ രൂപതാതലം, പ്രാദേശികതലം, ദേശീയതലം, ഭൂഖണ്ഡതലം, അന്തര്‍ദേശീയതലം എന്നീ നിലകളിലുള്ള ചര്‍ച്ചകള്‍ക്കും അഭിപ്രായരൂപീകരണത്തിനും ശേഷം സിനഡ് 2023 ഒക്ടോബറില്‍ സമാപിക്കും.

More Archives >>

Page 1 of 664