News - 2025

മാലിയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികനെയും സംഘത്തെയും വിട്ടയച്ചു

പ്രവാചകശബ്ദം 26-06-2021 - Saturday

സെഗ്യു, മാലി: ഇക്കഴിഞ്ഞ ബുധനാഴ്ച പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനെയും മറ്റ് നാല് പേരെയും വിട്ടയച്ചു. ആയുധധാരികള്‍ പിടികൂടി 72 മണിക്കൂറിനു ശേഷമാണ് മോപ്ടി രൂപതയിലെ സെഗ്യു ഇടവക വികാരിയായ ഫാ. ലിയോണ്‍ ഡൌയോന്‍ അടക്കമുള്ളവരെ വിട്ടയച്ചിരിക്കുന്നത്. ഫ്രഞ്ച് പബ്ലിക് റേഡിയോ ആർ‌എഫ്‌ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ അഞ്ച് പേരെയും മോപ്ടി രൂപതയിലെ ബങ്കാസിനും ബന്ദിയാഗരയ്ക്കും ഇടയിലുള്ള റോഡരികിൽ ഉപേക്ഷിക്കുകയായിരിന്നു.

ജൂണ്‍ 22നാണ് ഓസ്കാര്‍ തേരാ എന്ന വൈദികന്റെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ സെഗ്യുവില്‍ നിന്നും സാന്‍ പട്ടണത്തിലേക്ക് പോകുന്ന വഴിയ്ക്കു സംഘത്തെ ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയത്. മാലിയുടെ അയല്‍രാജ്യമായ ബുർക്കിനഫാസോയുടെ അതിർത്തിയിൽ നിന്ന് ഏറെ അകലെയല്ലാത്ത സ്ഥലത്തു നിന്നു തട്ടിക്കൊണ്ടുപോകുന്നവരുടെ വാഹനം തകർന്നതിനെ തുടർന്നാണ് അഞ്ചുപേരെയും മോചിപ്പിച്ചതെന്ന് സെൻട്രൽ മാലിയിലെ മോപ്ടി ഗവർണർ മേജർ അബാസ് ഡെംബെലെ പറഞ്ഞു. മോചിതരായ അഞ്ചുപേരും ആരോഗ്യവാന്മാരാണെന്ന് കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കൻ വാർത്താ പങ്കാളിയായ എസി‌ഐ ആഫ്രിക്ക റിപ്പോർട്ട് ചെയ്തു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »