News - 2025

ന്യൂയോര്‍ക്കില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെയുള്ള അതിക്രമം തുടര്‍ക്കഥ: അരുളിക്ക മോഷണം പോയി

പ്രവാചകശബ്ദം 29-06-2021 - Tuesday

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സിലെ സെന്റ്‌ ബര്‍ണബാസ് കത്തോലിക്ക ദേവാലയത്തില്‍ നിന്നും അരുളിക്ക മോഷണം പോയി. $10,000 വിലവരുന്ന അരുളിക്കയാണ് മോഷണം പോയിരിക്കുന്നത്. ജൂണ്‍ 25ന് ദേവാലയത്തില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ ഏതാണ്ട് ഒരുമണിക്കൂറോളം ദേവാലയത്തിനുള്ളില്‍ ചിലവഴിച്ച ശേഷമാണ് ഏറ്റവും താഴത്തെ നിലയില്‍ പോയി അരുളിക്ക മോഷ്ടിച്ചതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്. മോഷണ സമയത്തു തിരുവോസ്തി അരുളിക്കയില്‍ ഇല്ലായിരിന്നുവെന്നു ദേവാലയ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയുവാന്‍ പോലീസിനു കഴിഞ്ഞിട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ സഹായം പോലീസ് തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം ന്യൂയോര്‍ക്ക് നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളില്‍ നടന്ന നിരവധി ആക്രമണ പരമ്പരകളില്‍ ഒടുവിലത്തേതാണ് സെന്റ്‌ ബര്‍ണബാസ് കത്തോലിക്കാ ദേവാലയത്തിലെ മോഷണം. ക്വീന്‍സിലെ സെന്റ്‌ അഡാല്‍ബെര്‍ട്ട് ഇടവക ദേവാലയാങ്കണത്തിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം രണ്ടായി തകര്‍ത്തത് ഇക്കഴിഞ്ഞ മെയ് 28നാണ്. മെയ് 15ന് രൂപതാ കാര്യാലയത്തിന് പുറത്തുണ്ടായിരുന്ന ഉണ്ണിയേശുവുമൊത്തുള്ള ദൈവമാതാവിന്റെ രൂപവും അജ്ഞാതര്‍ വികൃതമാക്കിയിരിന്നു. ബ്രൂക്ക്ലിന്‍ നഗരത്തിലെ സെന്റ്‌ അത്തനാസിയൂസ് ദേവാലയത്തിലെ കുരിശുരൂപം മറിച്ചിട്ട നിലയില്‍ കണ്ടെത്തിയതും, മസ്സാച്ചുസെറ്റ്സിലേയും, നാരഗാന്‍സെറ്റ് റോഡെ ദ്വീപിലെ സെന്റ്‌ തോമസ്‌ മൂര്‍ ദേവാലയത്തിലേയും തിരുഹൃദയ ക്രിസ്തുരൂപത്തിന്റെ ശിരസ്സും കരങ്ങളും വിരലുകളും തകര്‍ക്കപ്പെട്ടതും മെയ് മാസത്തില്‍ തന്നെയാണ്.

ഫാര്‍ഗോ രൂപതയിലെ സെന്റ്‌ മേരീസ് കത്തീഡ്രലിലെ ക്രിസ്തുരൂപത്തിന്റെ മുഖം കറുത്ത പെയിന്റടിച്ച് വികൃതമാക്കിയതും, കാലിഫോര്‍ണിയയിലെ സെന്റ്‌ എലിസബത്ത് ദേവാലയത്തിലെ ഗ്വാഡലൂപ്പ മാതാവിന്റെ ചുവര്‍ച്ചിത്രം തകര്‍ത്തതും ഏപ്രിലിലാണ്. ഫെബ്രുവരി ആദ്യം ടെക്സാസിലെ എല്‍ പസോയിലെ സെന്റ്‌ പിയൂസ് പത്താമന്‍ ദേവാലയത്തിലെ മാലാഖമാരുടെ മൂന്നോളം രൂപങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, ലൂസിയാനയിലെ അബ്ബെവില്ലെയിലെ സെന്റ്‌ തെരേസാ ഓഫ് ചൈല്‍ഡ് ജീസസ് ഇടവക ദേവാലയത്തിലെ ‘ലിസ്യൂവിലെ വിശുദ്ധ തെരേസ’യുടെ രൂപത്തില്‍ ‘സാത്താന്‍’ പ്രതീകങ്ങള്‍ കോറിയിട്ടു വികൃതമാക്കിയത് ജനുവരി ആദ്യത്തിലാണ്. 2020-ലും അമേരിക്കയില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »