India - 2025
ദൈവദാസന്‍ മാർ ഇവാനിയോസിൻെറ 68ാം ഓർമപ്പെരുന്നാളിന് ആരംഭം
പ്രവാചകശബ്ദം 01-07-2021 - Thursday
തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയും ബഥനി ആശ്രമ സ്ഥാപകനുമായ ദൈവദാസന്‍ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസിൻെറ 68ാം ഓർമപ്പെരുന്നാളിന് ആരംഭം. ജൂലൈ 15 വരെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെന്‍റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ 15 പേർ വീതമുള്ള ചെറുസംഘങ്ങൾക്ക് പങ്കെടുക്കാന്‍ അനുവാദമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് കത്തീഡ്രൽ ദേവാലയത്തിൽ കുർബാനയും കബറിടത്തിൽ ധൂപ പ്രാർത്ഥനയും നടക്കും. ഇന്നത്തെയും 15ലെയും അനുസ്മരണ ചടങ്ങുകൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നേതൃത്വം നൽകും. ഈ വർഷം തീർത്ഥാടന പദയാത്രകൾ ഉണ്ടാകില്ല. 15ന് രാവിലെ എട്ടുമുതൽ പെരുന്നാൾ തിരുകർമങ്ങൾ നടക്കും. മലങ്കര കാത്തലിക് യൂ ട്യൂബ് ചാനലിൽ പരിപാടി തൽസമയം പ്രക്ഷേപണം ചെയ്യും. 18ന് മലങ്കര സഭയിലെ എല്ലാ ദേവാലയങ്ങളിലും മാർ ഇവാനിയോസ് ഓർമപ്പെരുന്നാൾ നടക്കും.