India

ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതസംസ്കാരം ഉടന്‍: പ്രവാചകശബ്ദത്തില്‍ തത്സമയം

പ്രവാചകശബ്ദം 06-07-2021 - Tuesday

ഭരണകൂടത്തിന്റെ കിരാത ഇടപെടലില്‍ നീതി നിഷേധിക്കപ്പെട്ട് മാസങ്ങളായി തടങ്കലിലാക്കപ്പെട്ട് ഇന്നലെ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതസംസ്കാരം ഇന്നു ഉച്ചകഴിഞ്ഞ് നാലു മണിയോടെ നടക്കും. ബാന്ദ്രയിലെ സെന്‍റ് പീറ്റേഴ്സ് ദേവാലയമാണ് മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് വേദിയാകുക. മൃതസംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലില്‍ 03:45 മുതല്‍ ലഭ്യമാണ്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആണ് ചടങ്ങുകൾ നടക്കുക.

നേരത്തെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പോസ്റ്റ്മോർട്ടത്തിനു ശേഷം ഫാ. സ്റ്റാന്‍ സ്വാമിയുടെ മൃതദേഹം സുഹൃത്ത് ഫാ. ഫ്രേസറിന് വിട്ടുനൽകുമെന്ന്‍ അധികൃതര്‍ വ്യക്തമാക്കിയിരിന്നു. പോസ്റ്റുമോര്‍ട്ടത്തിനായി അദ്ദേഹത്തിന്റെ മൃതശരീരം ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് സർക്കാർ ആശുപത്രിയായ ജെജെയിലേക്ക് മാറ്റിയിരിന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 400