India - 2025

പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ വെന്റിലേറ്ററില്‍ തുടരുന്നു

പ്രവാചകശബ്ദം 08-07-2021 - Thursday

പരുമല: പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കു വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സന്ദര്‍ശകരെ അനുവദിച്ചിട്ടില്ല. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന കാതോലിക്കാ ബാവ കോവിഡ് ബാധിതനായെങ്കിലും അതില്‍ നിന്നു വിമുക്തനായിരുന്നു. ആളുകൾ അനാവശ്യമായി ആശുപത്രി പരിസരത്ത് തടിച്ചു കൂടരുതെന്നും സഭ അഭ്യർഥിച്ചു.

More Archives >>

Page 1 of 400