News - 2025

എൽജിബിടി നിരോധനം: ഹംഗറിയ്ക്കു പിന്തുണയുമായി സ്ലോവേനിയൻ പ്രധാനമന്ത്രിയും

പ്രവാചകശബ്ദം 08-07-2021 - Thursday

ജൂബ്ലിജന: എൽജിബിടി ചിന്താഗതി കുട്ടികളുടെ ഇടയിൽ പ്രചരിപ്പിക്കുന്നത് നിരോധിച്ച യൂറോപ്യന്‍ രാജ്യമായ ഹംഗേറിയൻ സർക്കാർ നടപടിയെ പിന്തുണച്ച് സ്ലോവേനിയൻ പ്രധാനമന്ത്രി ജാനസ് ജാസ്നയും. സ്കൂളുകളിലും, മാധ്യമങ്ങളിലുമടക്കമാണ് എൽജിബിടി പ്രചാരണം ഹംഗേറിയൻ സർക്കാർ നിരോധിച്ചിരിക്കുന്നത്. നിരവധി യൂറോപ്യൻ യൂണിയൻ നേതാക്കന്മാർ ഹംഗറിയുടെ നടപടിയെ വിമർശിച്ചുവെങ്കിലും അയൽരാജ്യങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഓർബൻ നേതൃത്വം നൽകുന്ന സർക്കാരിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ചെക്ക് റിപ്പബ്ലിക് പ്രസിഡന്റ് മിലോസ് സീമാന്‍ ഹംഗറിയ്ക്കുള്ള പിന്തുണ തുറന്നു പറഞ്ഞിരുന്നു. ഹംഗറി പാസാക്കിയ നിയമം പൂർണ്ണമായി പോളണ്ടിലും നടപ്പിലാക്കാൻ സാധിക്കണമെന്ന് പോളണ്ടിന്റെ വിദ്യാഭ്യാസ മന്ത്രി പ്രിമിസ്ലോ സാർനക്ക് കഴിഞ്ഞ ആഴ്ച ഒരു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡർ ലേയിനുമായി സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് സ്ലോവേനിയൻ പ്രധാനമന്ത്രി ജാനസ് ജാസ്ന തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്. ഓരോ രാജ്യങ്ങളുടേയും പരമാധികാരത്തെയും, വ്യത്യസ്തതയെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യൻ മൂല്യങ്ങൾ എന്താണ് എന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങൾക്കു വ്യത്യസ്ത വീക്ഷണങ്ങൾ ആണെന്ന് ജാനസ് ജാസ്ന പറഞ്ഞു. നേരത്തെ ഹംഗറിയുടെ പുതിയ നിയമത്തെ യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ തള്ളി പറഞ്ഞിരിന്നു. ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ, നെതർലൻഡ് പ്രധാനമന്ത്രി മാർക്ക് റുട്ടേ തുടങ്ങിയ നേതാക്കളും നിയമത്തിനെതിരെ രംഗത്തു വന്നിരുന്നു.

കൗൺസിൽ ഓഫ് യൂറോപ്യൻ യൂണിയൻ അധ്യക്ഷപദവി കഴിഞ്ഞ വ്യാഴാഴ്ച സ്ലോവേനിയയ്ക്ക് ലഭിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ സ്ലോവേനിയയുടെ പ്രധാനമന്ത്രിയുടെ പിന്തുണ ഹംഗേറിയൻ സർക്കാരിന് ലഭിച്ചതോടെ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള രാജ്യത്തിന്റെ പോരാട്ടത്തിന് കൂടുതൽ ഊർജം പകരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ഡിസംബറില്‍ കുടുംബം എന്നത് മാതാവും പിതാവും ഉൾക്കൊള്ളുന്നതാണെന്ന വ്യാഖ്യാനം നൽകി ഹംഗറി ഭരണഘടനാഭേദഗതി പാസാക്കിയിരിന്നു. യൂറോപ്പിനു നഷ്ട്ടമാകുന്ന ക്രിസ്തീയ വ്യക്തിത്വം വീണ്ടെടുക്കുവാന്‍ പ്രചോദനമേകുന്ന രീതിയിലുള്ള ഭരണമാണ് വിക്ടര്‍ ഓര്‍ബാന്‍ ഹംഗറിയില്‍ നടത്തുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »