News - 2025
ഭീമ കൊറഗാവ്: തെളിവുകള്‍ എന്‍ഐഎ വ്യാജമായി നിര്‍മ്മിച്ചത്, വെളിപ്പെടുത്തലുമായി യുഎസ് ഫോറന്‍സിക് ഏജന്‍സി
പ്രവാചകശബ്ദം 09-07-2021 - Friday
ന്യൂഡല്‍ഹി: ഭീമ കൊറേഗാവില്‍ ആക്രമണത്തിന് ആഹ്വാനം നല്കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റത്തിന് ജലിലിടയ്ക്കപ്പെട്ട് ഒടുവില്‍ മരണത്തിനു കീഴടങ്ങിയ ഫാ. സ്റ്റാന്‍ സ്വാമി അടക്കമുള്ളവര്‍ക്കെതിരേയുള്ള തെളിവുകള്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ടതെന്ന് അമേരിക്കന്‍ ഫോറന്‍സിക് ഏജന്‍സി. യുഎസ് ഫോറന്‍സിക് ഏജന്‍സി ആഴ്‌സനല്‍ കണ്‍സള്‍ട്ടിംഗാണ് നിര്‍ണ്ണായക കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തങ്ങൾക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് മരണം വരെ സ്റ്റാൻ സ്വാമി വാദിച്ചിരുന്നു. യുഎസ് ഏജന്‍സി നടത്തിയ ഫോറൻസിക് അന്വേഷണം ആദ്യം എൻ.ഡി.ടി.വിയും വാഷിംഗ്ടൺ പോസ്റ്റുമാണ് പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാകുന്നത്.
സൈബർ തെളിവുകൾ എന്ന പേരിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ഇ-മെയിലുകളുടെ ആധികാരികതയാണ് അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് വിദഗ്‌ധർ ചോദ്യം ചെയ്തിരിക്കുന്നത്. സ്റ്റാൻ സ്വാമിക്കൊപ്പം അറസ്റ്റിലായവരിലൊരാളാണ് അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ്ങും. കേസിൽ കസ്റ്റഡിയിലുള്ള 16 മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരിൽ അറസ്റ്റിലായ ആദ്യ വ്യക്തികളിൽ ഒരാളാണ് ഗാഡ്‌ലിങ്. ഗാഡ്ലിംഗിന്റെ കംപ്യൂട്ടറിലൂടെ മാല്‍വെയറുകള്‍ വഴി ചില വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടെന്നാണു ഫോറന്‍സിക് ഏജന്‍സിയുടെ കണ്ടെത്തല്‍. 2019ൽ പൂനെ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ തനിക്കെതിരെ അന്വേഷണ ഏജൻസികൾ സമർപ്പിച്ച ഇ-മെയിൽ തെളിവുകളുടെ വിശ്വാസ്യത ചോദ്യം ചെയ്‌തിരുന്നു.
സുരേന്ദ്ര ഗാഡ്‌ലിങ്ങിൻെറ കമ്പ്യൂട്ടറിൽ നിന്ന് പിടിച്ചെടുത്തെന്ന പേരിലാണ് ഇ-മെയിൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്. ഫാ. സ്റ്റാന്‍ സ്വാമിക്കു മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നതിനു മതിയായ തെളിവുണ്ടെന്നും യുഎപിഎ ചുമത്തിയതിനാല്‍ ജാമ്യം നല്കരുതെന്നുമാണ് ( എന്‍ഐഎ ) ദേശീയ അന്വേഷണ ഏജന്‍സി കോടതിയെ ബോധിപ്പിച്ചത്. ഈ തെളിവുകളുടെ വിശ്വാസ്യതയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. വിഷയം വിവാദമായെങ്കിലും കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് എന്‍ഐഎ നിലപാട്. എഫ്‌എഎ. സ്റ്റാന്‍ സ്വാമിയുടെ വിഷയത്തില്‍ എന്‍ഐഎ വിവേചനപരമായ നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരിന്നു.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക