News
രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ ഒന്‍പതാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് (ജൂലൈ 17 ശനിയാഴ്ച)
പ്രവാചകശബ്ദം 17-07-2021 - Saturday
കത്തോലിക്ക വിശ്വാസ സത്യങ്ങള്‍ ഏറ്റവും ലളിതവും ആധികാരികവുമായ രീതിയില്‍ ആയിരങ്ങള്‍ക്ക് പകര്‍ന്നുക്കൊണ്ടിരിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ ഒന്‍പതാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ഇന്നു (ജൂലൈ 17 ശനിയാഴ്ച ) നടക്കും. 'പ്രവാചകശബ്ദം' നേതൃത്വം നല്‍കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. ക്ലാസിന്റെ ഒന്‍പതാം ഭാഗം ഇന്നു ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക.
വിവിധ സെക്ടുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവും സെക്ടുകളുടെ വികലമായ കാഴ്ചപ്പാടുകളും പ്രൊട്ടസ്റ്റന്റ് നിലപാടുകളിലെ വൈരുദ്ധ്യങ്ങളും ഇന്നത്തെ സെഷനില്‍ പ്രത്യേകം പങ്കുവെയ്ക്കും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ശരാശരി മുന്നൂറോളം പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ചോദ്യോത്തര വേളയും പഠനസെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്.
➧ Zoom Link
➧ Meeting ID: 864 173 0546
➧ Passcode: 3040