Events - 2024

സെക്വേല ക്രിസ്റ്റി: മലങ്കര കത്തോലിക്കാ വിശ്വാസ പരിശീലന വേനൽക്കാല ക്യാമ്പ്‌ നടന്നു

പ്രവാചകശബ്ദം 21-07-2021 - Wednesday

യുകെയിലെ മലങ്കര കത്തോലിക്കാ സഭയിൽ വിശ്വാസപരിശീലനത്തിൽ ഉൾപ്പെട്ടിരിക്കുന്ന കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള വേനൽക്കാല ഓൺലൈൻ ക്യാമ്പ് സെക്വേല ക്രിസ്റ്റി (Following Christ) എന്ന പേരിൽ ജൂലൈ 17, ശനിയാഴ്ച വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. യുകെയിലെ 19 മലങ്കര മിഷനുകളിലുള്ള കുഞ്ഞുങ്ങളെ പ്രധാനമായും രണ്ടു ഗ്രൂപ്പുകളായി തിരിച്ച് നടത്തുന്ന ഓൺലൈൻ ക്യാമ്പ് ജൂലൈ 17 രാവിലെ 10-ന് യുകെ മലങ്കര കത്തോലിക്കാ റീജിയൺ കോർഡിനേറ്റർ റവ. ഡോ. കുര്യാക്കോസ് തടത്തിൽ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം 3.30-ന് നടത്തുന്ന സമാപനസമ്മേളനത്തിൽ ഗ്ലാസ്‌ഗോ അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റർ, വെരി. റവ. മോൺ. ഹ്യു ബ്രാഡ്ലി മുഖ്യസന്ദേശം നൽകി.

ആഗോള കത്തോലിക്കാസഭ വിശുദ്ധ യൗസേഫ് പിതാവിന്റെ പ്രത്യേക വർഷമാചരിക്കുന്ന പശ്ചാത്തലത്തിൽ യൗസേഫ് പിതാവിന്റെ ജീവിതവും തിരുസഭയിലും ക്രിസ്തീയ ജീവിതത്തിലും അദ്ധേഹത്തിനുള്ള അനിവാര്യസ്ഥാനവും അധീകരിച്ചാണ് വേനൽക്കാല ക്യാമ്പിലെ വിവിധ പഠനങ്ങളും ക്ലാസ്സുകളും നടന്നത്. ബൈബിൾ അധിഷ്ഠിത പാട്ടുകൾ, ആക്ഷൻ സോംഗുകൾ, കളികൾ, പ്രവർത്തിപരിചയ അഭ്യാസങ്ങൾ മുതലായവ ഉൾപ്പെടുന്ന ക്യാമ്പ് ഏറെ ഹൃദ്യമായിരുന്നു. ഡയറക്ടർ ഫാ. ജോൺസൻ മനയിൽ, ബ്ലസ്സൻ മാത്യു, സ്വപ്ന മാത്യു, ജോബി വർഗീസ്, സുമ മാത്യു, വിനോയ് മാത്യു, ജോബിൻ ഫിലിപ്പ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നൽകി.


Related Articles »