Faith And Reason - 2024

മത്സരങ്ങളിലേക്ക് തിരിച്ചുവരുവാന്‍ കാരണമായത് ക്രിസ്തീയ വിശ്വാസം നല്‍കിയ ലക്ഷ്യബോധം: ബ്രിട്ടീഷ് ഒളിമ്പിക്സ് താരം ഇറോസുരു

പ്രവാചകശബ്ദം 21-07-2021 - Wednesday

ലണ്ടന്‍: തന്റെ ദൈവഭക്തിയും, ക്രിസ്തീയ വിശ്വാസവും നല്‍കിയ ലക്ഷ്യബോധവുമാണ് വിരമിച്ചതിനു ശേഷവും തന്നെ കായികമത്സര രംഗത്തേക്ക് തിരികെ കൊണ്ടുവന്നതെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ബ്രിട്ടീഷ് ലോംഗ് ജംപ് വനിതാ താരം അബിഗയില്‍ ഇറോസുരു. മത്സരരംഗത്തേക്ക് തിരികെ വന്നതിന് ശേഷം തന്റെ ആദ്യ ഒളിമ്പിക്സ് മത്സരത്തില്‍ പങ്കെടുക്കുവാനായി ജപ്പാനിലേക്ക് പോകുന്നതിന് മുന്നോടിയായി സ്പോര്‍ട്ട്സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കായിക ജീവിതത്തില്‍ ദൈവവിശ്വാസത്തിനുള്ള പ്രാധാന്യം വെളിപ്പെടുത്തിയത്. തന്റെ ദൈവവിശ്വാസത്തിനും, തനിക്ക് ചുറ്റുമുള്ളവരുടെ പ്രാര്‍ത്ഥനയ്ക്കും നന്ദി പറഞ്ഞ ഇറോസുരു, തനിക്ക് ദൈവവിശ്വാസമില്ലായിരുന്നെങ്കില്‍ മത്സരരംഗത്തുണ്ടാവുകയോ ഒളിമ്പിക്സ് ടീമിന്റെ ഭാഗമാവുകയോ ചെയ്യില്ലായിരുന്നുവെന്ന്‍ വെളിപ്പെടുത്തി. ടോക്കിയോ ഒളിംബിക്സില്‍ യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെയാണ് വിരമിച്ചിട്ടും 2019-ല്‍ ഇറോസുരു മത്സരരംഗത്തേക്ക് തിരികെ വരുവാന്‍ തീരുമാനിച്ചത്.

ദൈവം എന്റെ പിതാവും സൃഷ്ടാവുമാണെന്ന വിശ്വാസവും, കഴിവും ദൈവം തന്നിട്ടുണ്ട്. ഭയത്തിന്റേയും തിരിച്ചടികളുടേയും പേരില്‍ തന്റെ കഴിവ് താന്‍ ഉപേക്ഷിക്കില്ലെന്ന തീരുമാനവുമായാണ് തന്നെ മത്സരരംഗത്തേക്ക് തിരികെ വന്നതെന്നും ഇറോസുരു പറയുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലുണ്ടായ ചെറിയ പരിക്ക് ഇറോസുരുവിനെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും തന്റെ ആഴമേറിയ ദൈവവിശ്വാസത്തില്‍ നിന്നും ലഭിച്ച ആത്മവിശ്വാസത്തിലാണ് ഇറോസുരു. പതിനാലാം വയസ്സുമുതല്‍ മത്സരരംഗത്തുള്ള ഇറോസുരു 2012-ലെ ലണ്ടന്‍ ഒളിമ്പിക്സ് ടീമില്‍ നിന്നും പുറത്തായതിനെ തുടര്‍ന്ന്‍ കഴിഞ്ഞ 9 വര്‍ഷമായി ഒളിമ്പിക്സ് യോഗ്യത നേടുന്നതിനുള്ള ശ്രമത്തിലായിരുന്നു.

2016-ല്‍ ടെക്സാസില്‍ നടന്ന യു.ടി.ഇ.പി മത്സരത്തിനിടയില്‍ ഉണ്ടായ പരിക്കിനെ തുടര്‍ന്നു 2016­-ലെ റിയോ ഡി ജെനീറോ ഒളിമ്പിക്സ് താരത്തിന് നഷ്ട്ടമായിരിന്നു. അതൊരു വേദനാജനകമായ അനുഭവമായിരുന്നെന്നാണ് ഇറോസുരു പറയുന്നത്. ഒറ്റപ്പെടലും കടുത്ത വേദനയേയും നിരാശയേയും തുടര്‍ന്നു കായികമത്സര രംഗത്തുനിന്നും വിരമിക്കുവാന്‍ ഇറോസുരു തീരുമാനിച്ചു. എന്നാല്‍ ഇറോസുരുവിന്റെ ദൈവവിശ്വാസമാണ് 2019-ല്‍ മത്സരരംഗത്തേക്ക് തിരികെവരുവാനുള്ള തീരുമാനമെടുക്കുവാന്‍ അവളെ പ്രേരിപ്പിച്ചത്. ഇതേവര്‍ഷം 6.82 മീറ്റര്‍ എന്ന ഒളിമ്പിക്സ് യോഗ്യതാ കടമ്പ ഇറോസുരു മറികടന്നത്. 6.86 മീറ്റര്‍ ചാടി അവള്‍ ബ്രിട്ടീഷ് ചാമ്പ്യയായി. 7.17 മീറ്ററാണ് ലോംഗ് ജംപിലെ നിലവിലെ ഏറ്റവും കൂടിയ ദൂരം. ഒളിമ്പിക്സ് മത്സരങ്ങള്‍ കടുത്തതായിരിക്കുമെങ്കിലും തന്റെ ദൈവവിശ്വാസം തന്നെ മുന്നോട്ട് നയിക്കും എന്ന പ്രതീക്ഷയിലാണ് ഇറോസുരു ജപ്പാനില്‍ ഇപ്പോള്‍ എത്തിചേര്‍ന്നിരിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »